Image

അമേരിക്കന്‍ റോക് ഗായകനൊപ്പം വേദി പങ്കിടാന്‍ പതിനാറുകാരി നിവേദിത

Published on 10 November, 2022
അമേരിക്കന്‍ റോക് ഗായകനൊപ്പം വേദി പങ്കിടാന്‍ പതിനാറുകാരി നിവേദിത

ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലില്‍ പുതിയ താരോദയം. അമേരിക്കന്‍ ഹാര്‍ഡ് റോക് ഗായകന്‍ സാമി ഷോഫിക്കൊപ്പം ഡ്രം വായിക്കുന്നത് ബംഗലൂരു സ്വദേശിയായ പതിനാറുകാരി നിവേദിതയാണ്. നാളെ (വ്യാഴാഴ്ച്ച) രാത്രി 9-നാണ് ഐഐഎംഎഫില്‍ ഇരുവരുടെയും കലാപ്രകടനം. 
കോവളത്തെ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ സഹസംഘാടകരായ ലേസീ ഇന്‍ഡീ മാഗസീനിന്റെ സ്ഥാപകരുടെ ബാന്‍ഡായ ലേസീ ജേയ്‌ക്കൊപ്പം നിവേദിത ഡ്രം വായിച്ചിരുന്നു. ഐഐഎംഎഫിലേക്ക് സാമി ഷോഫിക്ക് ഒരു ഡ്രമ്മറെ ആവശ്യം വന്നപ്പോള്‍ നിവേദിതയെ നിര്‍ദേശിക്കുകയായിരുന്നു. നിവേദിതയുടെ ആദ്യപ്രകടനംതന്നെ തന്നെ സാമി ഷോഫിയെ വിസ്മയിപ്പിച്ചു.

 ഈ യുവഡ്രമ്മര്‍ ഇതിനകം കോവളത്തെ ഐഐഎംഎഫ് വേദിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രാക്റ്റീസ് സെഷനുകളിലെല്ലാം സാമി ഷോഫിയുടെ സംഗീതത്തോടൊപ്പം ചേര്‍ന്നുള്ള നിവേദിതയുടെ ഡ്രം ബീറ്റ്‌സ് പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.

ഡ്രമ്മര്‍ മാത്രമല്ല ഗിറ്റാറിസ്റ്റ് കൂടിയാണ് നിവേദിത, സംഗീതലോകത്ത് പേരെടുത്തുവരുന്ന കലാകാരിയാണ്. പ്രശസ്തരായ വിവിധ ഗായകരോടും ബാന്‍ഡുകളോടും ഒപ്പം ഡ്രം വായിച്ചിട്ടുള്ള നിവേദിതയ്ക്ക് സ്വന്തമായി 'ഇന്‍ ഡിസ്റ്റോപ്പിയ' എന്ന ബാന്‍ഡുമുണ്ട്. രണ്ട് തവണ ഗ്രാമി അവാര്‍ഡ് നേടിയ ഗായകന്‍ റിക്കി കേജിനൊപ്പം അടുത്തിടെ നിവേദിത പ്രവര്‍ത്തിച്ചിരുന്നു.

# dremmist niveditha

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക