Image

നീനാ ചിയേര്‍സ് ഓള്‍ അയര്‍ലന്‍ഡ് റമ്മി ചാന്പ്യന്‍ഷിപ്പില്‍ പ്രിന്‍സ് തോമസ് ജേതാവായി

Published on 10 November, 2022
 നീനാ ചിയേര്‍സ് ഓള്‍ അയര്‍ലന്‍ഡ് റമ്മി ചാന്പ്യന്‍ഷിപ്പില്‍ പ്രിന്‍സ് തോമസ് ജേതാവായി

 

ഡബ്ലിന്‍: 'നീനാ ചിയേര്‍സ് ' സംഘടിപ്പിച്ച ഓള്‍ അയര്‍ലന്‍ഡ് റമ്മി ചാന്പ്യന്‍ഷിപ്പില്‍ പ്രിന്‍സ് തോമസ് (കെറി )വിജയിയായി. യഥാക്രമം സിജി ജോസഫ് (നീനാ), ശ്രീജിത്ത് പി. ശിവന്‍ (ലിമെറിക്ക് )എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നീനാ സ്‌കൗട്ട് ഹാളില്‍ വച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

അത്യന്തം വാശിയേറിയ മത്സരത്തില്‍ ഡബ്ലിന്‍, ലിമെറിക്ക്, കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, സ്ലൈഗോ, നീനാ ,Swords, Mayo തുടങ്ങി അയര്‍ലന്‍ഡിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ പങ്കെടുത്തു. രാവിലെ 11 മുതല്‍ രാത്രി 7 വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 501 യൂറോ, 251 യൂറോ, 101 യൂറോ എന്നീ ക്യാഷ്‌പ്രൈസ് നീനാ ചിയേര്‍സ് ചെയര്‍മാന്‍ ഷിന്റോ ജോസ് വിതരണം ചെയ്തു .


ഇവന്റ് മാനേജ്മന്റ് ടീമായ 'Mass Events Ireland' ന്റെയും (0892316600) 'Spice Magic Caterer's ' Nenagh (0871609937)യുടെയും സഹകരണത്തോടെ നടന്ന ഈ ടൂര്‍ണമെന്റിന്റെ നടത്തിപ്പിന് ശേഷമുള്ള തുക നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുമെന്നു ചെയര്‍മാന്‍ പറഞ്ഞു.

കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ്, ടോം പോള്‍, റ്റിജു ജോര്‍ജ്, ജിന്‍സണ്‍ അബ്രഹാം, ജോമി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക