Image

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Published on 10 November, 2022
 കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

 

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ് മഹിളാവേദിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ: പ്രതിഭ (MBBS, DNB, MNAMS) പ്രവാസികളിലെ ഗൈനക്ക് രോഗങ്ങളും കൗമാരക്കാരിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും എന്ന വിഷയത്തില്‍ തികച്ചും വിജ്ഞാനപ്രദവും ഗഹനവുമായ പ്രഭാഷണം നടത്തി.

സമൂഹത്തിന്റഎ വിവിധ തുറകളിലുള്ള നിരവധി സ്ത്രീകളുടെയും കൗമാരക്കാരായ കുട്ടികളുടെയും സാന്നിധ്യംകൊണ്ട് ബോധവല്‍ക്കരണ ക്ലാസ് ശ്രദ്ധേയമായി. തുടര്‍ന്ന് അംഗങ്ങളുടെ സംശയങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കാനും അവരുമായി സംവദിക്കുവാനും ഡോക്ടര്‍ സമയം കണ്ടെത്തി.

 

നവംബര്‍ 3 വ്യാഴാഴ്ച അബാസിയ സക്‌സസ് ലൈന്‍ ഹാളില്‍ വച്ച് നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്ത് അധ്യക്ഷത വഹിക്കുകയും മഹിളാവേദിയുടെ സ്‌നേഹാദരം ആയ മെമന്റൊ ഡോക്ടര്‍ക്ക് നല്‍കുകയും ചെയ്തു. സെക്രട്ടറി സിസിത ഗിരീഷ് മഹിളാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് റിജിന്‍ രാജ് ബോധവല്‍ക്കരണക്ലാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷൈജിത്ത്.കെ, അസോസിയേഷന്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ശ്രീനിഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കണ്‍വീനര്‍ രശ്മി അനില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജീവ ജയേഷ് നന്ദി പ്രകാശനവും നടത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്ന മഹിളാവേദി എല്ലാ വര്‍ഷങ്ങളിലും ആരോഗ്യ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കാറുണ്ട്.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക