Image

പൂര്‍ണമായും യുകെയില്‍ ചിത്രീകരിക്കപ്പെട്ട ഭക്തിഗാനം തരംഗമാകുന്നു

Published on 11 November, 2022
 പൂര്‍ണമായും യുകെയില്‍ ചിത്രീകരിക്കപ്പെട്ട ഭക്തിഗാനം തരംഗമാകുന്നു

 

ലണ്ടന്‍: പൂര്‍ണമായും യുകെയില്‍ ചിത്രീകരിക്കപ്പെട്ട ക്രിസ്ത്യന്‍ ഭക്തിഗാനം തരംഗമാകുന്നു . ക്രിസ്തീയ ഭക്തിഗാന രംഗത്ത് പ്രശസ്തനായ കെസ്റ്റര്‍ ആലപിച്ച ഈ ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചത് നെല്‍സണ്‍ പീറ്ററാണ്. B&S Entertainment's ബാനറില്‍ ബിജോയ് തോമസ് ഈറ്റത്തോട്ട് നിര്‍മ്മിച്ച Made 4 memories എന്ന യൂട്യൂബ് ചാനലില്‍ റിലീസ് ആയ ഈ ഗാനം ഇതിനോടകം വളരെയേറെ ജനശ്രദ്ധ നേടി.

വരികളും സംഗീതവും സ്റ്റോറിയും സ്‌ക്രിപ്റ്റും ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചത് സാനു സാജന്‍ അവറാച്ചന്‍ ആണ് . ചുരുങ്ങിയ സമയം കൊണ്ട് യുകെയില്‍ - പ്രത്യേകിച്ച് Stoke on Trent-ലും Crewe- ലും ശ്രദ്ധ നേടിയ ഒരു കലാകാരനാണ് ഇദ്ദേഹം.


ഈ കഴിഞ്ഞ നവംബര്‍ 6-ന് ഞായറാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, ക്രൂ ഇടവക അംഗങ്ങളെ സാക്ഷിനിര്‍ത്തി ഫാ. ജോര്‍ജ് എട്ടുപറയില്‍ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ സാനു ഈ ഗാനം ആലപിക്കുകയും ഈ ഗാനത്തിന്റെ പ്രസിദ്ധീകരണം ഫാ. ജോര്‍ജ് എട്ടുപറയില്‍ നടത്തുകയും ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക