MediaAppUSA

കേരള സോഷ്യല്‍ സെന്റര്‍ ഇന്‍ഡോര്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തി

Published on 11 November, 2022
 കേരള സോഷ്യല്‍ സെന്റര്‍ ഇന്‍ഡോര്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തി


അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്‍ഡോര്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സമാപിച്ചു. നവംബര്‍ 5 , 6 തീയതികളിലായി നടന്ന മത്സരത്തില്‍ ലെവല്‍ എ ലെവല്‍ ബി എന്നീ വിഭാഗങ്ങളുണ്ടായിരുന്നു. നിരവധി ബാഡ്മിന്റന്‍ പ്രേമികള്‍ മത്സരം കാണുവാനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുവാനും കെ എസ് സി യില്‍ എത്തിയിരുന്നു.


കെ എസ് സി ജനറല്‍ സെക്രട്ടറി ഷെറിന്‍ വിജയന്‍ സ്വാഗതം പറഞ്ഞ സമാപന ചടങ്ങില്‍ പ്രസിഡന്റ് വി പി കൃഷ്ണകുമാര്‍ അദ്ധ്യക്ഷം വഹിച്ചു. സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന മത്സരം നിയന്ത്രിച്ചത് സോര്‍ബസ് ഫെര്‍ണാഡസും ലാലി ഡിസ്നിയുമാണ്.

 

ലെവല്‍ എ വിഭാഗത്തില്‍ ഹരിയും ഷബീബും നയിച്ച അമിഗോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം ഷഹീറും ഷംനാദും നയിച്ച എസ് & എസ് നേടി. ലെവല്‍ ബി വിഭാഗത്തില്‍ ഒന്നാം സ്ഥാനം മോനിഷും ആന്റണിയും നയിച്ച ഫീനിക്‌സ് അബുദാബിയും രണ്ടാം സ്ഥാനം ബിജിത്തും ഷിജോയിയും നയിച്ച ഫ്‌ലയിങ് സ്റ്റാറും നേടി. പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി അമിഗോസ് ടീമിന്റെ ഹരിയെ തെരഞ്ഞെടുത്തു.

സ്‌പോര്‍ട്‌സ് സെക്രട്ടറി ഉബൈദും , അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് സെക്രട്ടറി ലതീഷ് ശങ്കറും ചേര്‍ന്ന് സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു

 

അനില്‍ സി ഇടിക്കുള

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക