Image

ബ്രായുടെ സ്ട്രാപ്പ് പുറത്ത് കണ്ടാൽ : സതീഷ് ചേലാട്ട്

Published on 15 November, 2022
ബ്രായുടെ സ്ട്രാപ്പ് പുറത്ത് കണ്ടാൽ : സതീഷ് ചേലാട്ട്

Olive branch in one hand, and a freedom fighters gun in the other: Yassar Arafat

ശ്രീമതി രാഖി ബാജി വേദുവിൻ്റെ ,

'അടക്കവും ഒതുക്കവുമുള്ള പെൺകുട്ടികളുടെ ബ്രാ സ്ട്രാപ്പ് - പുറത്തു കാണില്ല' എന്ന കുറിപ്പു ഫെയ്സ് ബുക്കിലാണ്  വായിച്ചത്.ആ വിചാരത്തിൻ്റെ തന്മയാണ് മറുപടിയെഴുതാൻ പ്രേരണനല്കിയത്.

സ്ത്രീവിരുദ്ധ കാഴ്പ്പാടു നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്നതിൻ്റെ പൊരുൾ  തിരിച്ചറിയുകയും പോരാടുകയും ചെയ്താൽ മാത്രമേ ജനധിപത്യത്തിൽ സ്ത്രീ ശക്തീകരണം സാദ്ധ്യമാകൂ. ആകാശത്തിൻ്റെ പാതി താങ്ങിനിർത്തുന്നതു സ്ത്രീകളാണെന്ന മാവോ സെ തുങ്ങിൻ്റെ വാക്കുകളുടെ അർത്ഥം തിരിച്ചറിയുക.

ശ്രീമതി രാഖി ബാജി വേദുവിൻ്റെ കുറിപ്പിൽ നിന്ന് എന്താണ് മനസ്സിലാക്കിയതെന്നു ചോദിച്ചാൽ, വളരെ പ്രസക്തമായ പലതും ഈ കുറിപ്പിലുണ്ട് എന്നാണ് മറുപടി.  ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സ്ത്രീകളെയും സംബന്ധിച്ച കുറിപ്പാണിത്.

രാഖിയുടെ കുറിപ്പിൻ്റെ ധ്വനിയോടു യോജിക്കുന്നു. വസ്ത്രധാരണരീതിയെ മാറ്റിവച്ച് ജനാധിപത്യത്തിൽ സ്ത്രീയുടെ പങ്കിനെ ആസ്പദമാക്കിയ ഗൗരവമുള്ള സംവാദങ്ങൾ നടക്കണം.

ഏതുവിധമുള്ള സംവാദങ്ങളാണ് നടക്കേണ്ടത്?

സമയബോധം നമ്മുടെ ചിന്തയിൽ വന്നിട്ടില്ലെന്നതാണ് നടുക്കുന്ന യാഥാർത്ഥ്യം. ദയാ ഭായിയുടെ വസ്ത്രധാരണമല്ലേ, ഒരു യാത്രയ്ക്കിടയിൽ അവരെ ബസ്സിൽനിന്നിറക്കിവിട്ടത്?

ഉത്തരേന്ത്യയിലല്ല, കേരളത്തിലാണ് ഈ കൊടിയേറ്റം നടന്നത്. രാഷ്ടീയവും സാംസ്കാരികവുമായ ഉന്നതമായ ജനതയെന്നഭിമാനിക്കുന്ന കേരളത്തിലാണ് ഈ വ്യക്തിഹത്യ നടന്നത്. അന്നു കേരളീയ സമൂഹം പ്രതിഷേധിച്ചതിൻ്റെ പിന്നാലെയുർന്നു വന്ന ഓരോ സംഭവവും നവോത്ഥാനത്തിൻ്റെ ചരിത്രത്തെയും സംസ്കാരത്തെയും തിരസ്കരിക്കുന്നതാണ് നാം കണ്ടത്. അല്ലേ? നമുക്കുയർത്തിപ്പിടിക്കാൻ ഐഡൻ്റിറ്റിയുടെ സമൂഹമുണ്ടോ? എന്താണ് കേരളീയചരിത്രത്തിൻ്റെ തന്മ ?

ഏതു വസ്ത്രം ധരിക്കണം, എങ്ങനെ ജീവിക്കണം, എന്തുപഠിക്കണമെന്നുമൊക്കെ സ്ത്രീകളും പുരുഷന്മാരും തീരുമാനിക്കേണ്ട പുതിയ ജനാധിപത്യത്തിൻ്റെ ഭാഗമാണിത്. അങ്ങനെയൊരു ജനാധിപത്യത്തിൻ്റെ അഭാവമാണ് സ്ത്രീവിരുദ്ധചിന്തയുടെ കടന്നുകയറ്റം സൂചിപ്പിക്കുക.അത്തരം തിരിച്ചറിവിൻ്റെ വിചാരത്തെ ചങ്ങലയ്ക്കിടാൻ സമയംകടന്നു പോയിരിക്കുന്നു.

മതവും രാഷ്ടീയവും പ്രത്യയശാസ്ത്രവും ആണധികാരമായിമാറിയിരിക്കുന്നു. മതമല്ല, ജാതിയല്ല, രാഷ്ട്രീയമല്ല- ഇന്നത്തെ ജനാധിപത്യത്തിൻ്റെ രീതിശാസ്ത്രം സ്വീകരിക്കേണ്ടതു വനിതകളാണ്.ഇന്നത്തെ ഇന്ത്യയുടെ ആത്മാവാണ് ദയാഭായ്.  സ്ത്രീകളിൽ നിന്നുയർന്നുവരുന്ന ശബ്ദമാണിത്.

ഇന്ത്യയിലെ ഓരോ രാഷ്ടീയപ്പാർട്ടിയും സ്ത്രീ ,ദലിത് സാന്നിദ്ധ്യത്തെ ഉദാത്തമായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത, യാഥാസ്ഥിതികമനസ്സുള്ളവരായിത്തീർന്നിരിക്കുന്നു.

അത്തരമാളുകൾ തങ്ങളുടെ മോചനത്തെ അംഗീകരിക്കാത്ത സവർണ്ണമനസ്സുള്ളവരാണെന്നു സമയബോധം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

SATHEESH CHELATTU RESPONSE TO RAKHI BAJI VEDHU

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക