Image

ഡിവൈന്‍(യുകെ) ടീം നയിക്കുന്ന ത്രിദിനകുടുംബ വിശുദ്ധീകരണധ്യാനം പന്റ്റാസാഫില്‍ ഡിസം: 16 മുതല്‍

Published on 15 November, 2022
 ഡിവൈന്‍(യുകെ) ടീം നയിക്കുന്ന ത്രിദിനകുടുംബ വിശുദ്ധീകരണധ്യാനം പന്റ്റാസാഫില്‍ ഡിസം: 16 മുതല്‍

 

പന്റ്റാസാഫ്: ഡിവൈന്‍ (യുകെ) ടീമിന്റെ നേതൃത്വത്തില്‍ വെയില്‍സിലെ പന്റ്റാസാഫില്‍ ഒരുക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള 'കുടുംബ വിശുദ്ധീകരണ' ധ്യാനവും, കുട്ടികള്‍ക്കായുള്ള ശുശ്രുഷകളും ഡിസംബര്‍ 16 മുതല്‍ 18 വരെ നടത്തപ്പെടുന്നതാണ്.

തിരുപ്പിറവി തിരുന്നാളിനു ആമുഖമായുള്ള നോന്പുകാലത്ത്, ആല്‍മീയ നവീകരണത്തിനും, വിശുദ്ധിയില്‍ ഒരുങ്ങികൊണ്ടു ഉണ്ണിയേശുവിനെ കുടുംബങ്ങളില്‍ വരവേല്‍ക്കുവാനും, കുട്ടികള്‍ക്കു ആത്മീയോര്‍ജ്ജം പകരുവാനുമായി ക്രമീകരിച്ചിരിക്കുന്ന ധ്യാന ശുശ്രുഷകള്‍ ഡിസംബര്‍ 16നു വെള്ളിയാഴ്ച ആരംഭിക്കും.

ആഗോള തലത്തില്‍ തിരുവചന ശുശ്രുഷകള്‍ നയിച്ചിട്ടുള്ള, പ്രശസ്ത ധ്യാനഗുരുവും, വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗവും, പന്റ്റാസാഫ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോള്‍ പാറേക്കാട്ടില്‍ വിസി, ത്രിദിന ധ്യാനം നയിക്കുന്നതാണ്.


ഡിസംബര്‍ 16നു വെള്ളിയാഴ്ച വൈകുന്നേരം 5ന് ആരംഭിക്കുന്ന ധ്യാനശുശ്രുഷ 18നു ഞായറാഴ്ച വൈകുന്നേരം നാലോടെ സമാപിക്കും.

മാനസാന്തരവും, നവീകരണവും നേടി ദൈവീക അനുഗ്രഹ പരിപാലനത്തിനും, കുടുംബ വിശുദ്ധീകരണത്തിനും അവസരം ഒരുങ്ങുന്ന തിരുവചന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി പന്റ്റാസാഫ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു.

രജിസ്‌ട്രേഷനും, വിശദ വിവരങ്ങള്‍ക്കും 01352 711053, 07417 494277 എന്നീ നന്പറുകളില്‍ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക