Image

 ഭാവനാത്മക ((കവിത: കെ സി അലവിക്കുട്ടി)

Published on 16 November, 2022
 ഭാവനാത്മക ((കവിത: കെ സി അലവിക്കുട്ടി)

നാളെയുടെ
പ്രിയമുള്ള
ഒരു 
നാളെയിൽ,
ഞാനൊരു
നീണ്ട,
യാത്രക്കൊരുങ്ങും.

അങ്ങകലെയകലെ
ഒരു
വലിയ കാടും,
ഒരു
ചെറിയ
മൺകുടിലുമുണ്ടെന്നു
കേൾക്കുന്നു.

അവിടെയാണ്
പണ്ടെന്നോ 
എന്റെ,
അമ്മ പെറ്റ
പത്തിൽ
അഞ്ചാമത്തെ
ഓപ്പോൾ 
മാലാഖ,
മറിയക്കുട്ടി 
രണ്ടാം വയസ്സിൽ
വിട പറഞ്ഞു
പോയി 
ഇപ്പോഴും 
മരിച്ചു,ജീവിച്ചു 
പോരുന്നത്.

അവർ ഇവിടെ
വന്നപ്പോൾ
ഞാൻ
അവിടെ ആയതിനാൽ 
ഇനി അവരെ എനിക്കു 
കാണണമെങ്കിൽ
ഞാൻ അങ്ങോട്ട്,
പോയേ പറ്റു.

അവരാണെനിക്ക്
എപ്പോഴും ഉണർവിലോ 
ഉറക്കത്തിലോവന്ന്
കാവ്യസ്വപ്നം പോലെ,

പലതും പറഞ്ഞു തരുന്നത്.

എന്ന്,
ഞാൻ
അവിടെ

തോട്ടത്തിൽ 
എത്തിപ്പെടുന്നോ,
അപ്പോൾ
അവരുടെ,
കൂടെയിരുന്നു 
എന്റെ
ഇവിടെത്തെ
ഭൂമി എന്ന
തോട്ടത്തിലെ 
അറിവുകളും
അവരുടെ
അവിടെത്തെ
സ്വർഗം എന്ന 
തോട്ടത്തിലെ 
അറിവുകളും
ഞങ്ങൾ പരസ്പരം 
പങ്കുവെയ്ക്കുമ്പോൾ 
.

ഇടത്തിന് 
ഞങ്ങൾ,അപ്പോൾ 
മൗനം,
മൗനമായിരിക്കൽ
എന്ന
പേരിടും, 
അപ്പോഴുണ്ടല്ലോ
മൗനത്തിന്
പൊട്ടിച്ചിരിക്കുകയല്ലാതെ
വേറെ
നിർവാഹമുണ്ടാവില്ല
കൂടെ,
ഒരു വട്ടം ഇവിടുന്ന്
മരിച്ചു പോയി 
ഞങ്ങളും,
ചിരിക്കുന്നുണ്ടാവാം 
ചിലപ്പോൾ
അവിടെയപ്പോൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക