Image

പെൺബുദ്ധി ( കഥ:പോളി പായമ്മൽ )

Published on 17 November, 2022
പെൺബുദ്ധി ( കഥ:പോളി പായമ്മൽ )

എന്നും അയാൾ മക്കൾ എഴുന്നേൽക്കുന്നതിനു മുൻപേ ജോലിക്കു പോകും.
ജോലി കഴിഞ്ഞ് മടങ്ങി വരും വഴി അങ്ങാടിയിലൊക്കെ കറങ്ങി കൂട്ടുക്കാർക്കൊപ്പം ബാറിൽ പോയ് ഒന്നു മിനുങ്ങിയിട്ടേ വീട്ടിലെത്താറുള്ളു. അപ്പോഴെക്കും മക്കൾ ഉറങ്ങിയിട്ടുണ്ടാവും.

എന്റെ പൊന്നു ചേട്ടാ ഒരു ദിവസമെങ്കിലും നിങ്ങൾക്ക് നേരത്തെ വീട്ടിലെത്തിക്കൂടെ എന്ന കെട്ട്യോളുടെ പരാതികൾക്കൊന്നും അയാൾ ചെവി കൊടുക്കാറില്ല.

"ഇങ്ങനെ പോയാലുണ്ടല്ലോ നാളെ അച്ഛനാരാ ...എവിടാ ...
പിള്ളേര് ചോദിച്ചാ ഞാൻ എന്തോന്നാ മനുഷ്യനേ പറയാ ..ങാ...."

അതുമിതുമൊക്കെ പിറുപിറുത്ത് സാവധാനം കെട്ട്യോള് വായടക്കുന്നത് പതിവായതിനാൽ ഉറങ്ങുന്നതു വരെ അയാൾ മൗനം തുടരാറുണ്ട്.

അന്നൊരു ഞായറാഴ്ച അയാൾ തീരുമാനിച്ചു. പിള്ളേരെ കളിപ്പിച്ച് കെട്ട്യോളെ സഹായിച്ച്  വീട്ടിൽ തന്നെ കഴിച്ചുക്കൂട്ടാമെന്ന് . 

അച്ഛനെ കണ്ടിട്ടും പിള്ളേരൊന്നും കണ്ട ഭാവം നടിച്ചില്ല.അവർ ടി വി യിൽ ഏതോ കാർട്ടൂൺ കണ്ടിരുന്നു.
അയാൾക്കെന്തോ അതത്ര പിടിച്ചില്ല.റിമോർട്ടെടുത്ത് ഒറേറ് വച്ചു കൊടുത്തു.
പിള്ളേരെ അയാൾ ശകാരിക്കുകയും നല്ല പോലെ തല്ലുകയും ചെയ്തു.

അത് കണ്ട് വന്ന കെട്ട്യോള് അയാളോട് പറഞ്ഞു, 

"ആണ്ടിലൊരിക്കൽ വീട്ടിലിരുന്നാലെങ്ങനാ മനുഷ്യാ പിള്ളേരെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റാ.
നിങ്ങള്
അങ്ങാടി വരെ പോയ് വാ . "

അയാൾ ആഗ്രഹിച്ചതു പോലെയായ് കെട്ട്യോളുടെ കൽപ്പന.
എന്നാൽ അവൾക്കറിയാമായിരുന്നു 
അയാളില്ലാത്തപ്പോൾ വീട് എത ശാന്തമാണെന്ന് ..!.

STORY POLY PAYAMMAL

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക