Image

കല ആര്‍ട്ട് ചിത്രരചനാ മത്സരം നവംബര്‍ 18ന്

Published on 17 November, 2022
 കല ആര്‍ട്ട് ചിത്രരചനാ മത്സരം നവംബര്‍ 18ന്


കുവൈറ്റ്: കല ആര്‍ട്ട് ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'നിറം 2022' ചിത്രരചനാ മത്സരം നവംബര്‍ 18ന് വെള്ളിയാഴ്ച അബാസിയ ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ആരംഭിക്കും.

ഡ്രോയിംഗിലും പെയിന്റിംഗിലുമായി എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ നാല് ഗ്രൂപ്പുകളിലാണ് മത്സരം. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായ ക്ലേ സ്‌കള്‍പ്ചര്‍ മത്സരവും, രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ ക്യാന്‍വാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാധ്യമാകാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ മുഖേനയും മത്സരത്തില്‍ പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു

 

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക