Image

കന്നഡ സിനിമയില്‍ നിന്ന് ഒരു ബയോപിക്; 'വിജയാനന്ദ്' ട്രെയ്‌ലര്‍

Published on 19 November, 2022
 കന്നഡ സിനിമയില്‍ നിന്ന് ഒരു ബയോപിക്; 'വിജയാനന്ദ്' ട്രെയ്‌ലര്‍

 


കെജിഎഫ് ഫ്രാഞ്ചൈസി എത്തിയതോടെയാണ് കന്നഡ സിനിമ ഇന്ത്യന്‍ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് കാര്യമായി എത്തുന്നത്.  ഇപ്പോഴിതാ കന്നഡ സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രേക്ഷകരെ തേടി ഒരു ബയോപിക് പ്രദര്‍ശനത്തിന് എത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് കമ്പനികളില്‍ ഒന്നായ വി ആര്‍ എല്‍ ഗ്രൂപ്പിന്റെ സംഥാപകന്‍ വിജയ് ശങ്കേശ്വറിന്റെ ജീവിതം പറയുന്ന ചിത്രത്തിന് വിജയാനന്ദ്  എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 

വി ആര്‍ എല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ. ആനന്ദ് ശങ്കേശ്വറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് ഇത്. വി ആര്‍ എല്‍ ഫിലിം പ്രൊഡക്ഷന്‍സ് എന്നാണ് ബാനറിന്റെ പേര്. കന്നഡത്തിനൊപ്പം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഈ ഭാഷകളിലെല്ലാം ട്രെയ്‌ലറും എത്തിയിട്ടുണ്ട്. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക