Image

നടി ഐന്‍ഡ്രില ശര്‍മ അന്തരിച്ചു

Published on 20 November, 2022
നടി ഐന്‍ഡ്രില ശര്‍മ അന്തരിച്ചു

 

കൊല്‍ക്കത്ത:  ബംഗാളി നടി ഐന്‍ഡ്രില ശര്‍മ(24) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് നടിയുടെ കുടുംബം പറഞ്ഞു.

മുര്‍ഷിദാബാദ് ജില്ലക്കാരിയായ നടി ബംഗാളി ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്നു. ജിയോണ്‍ കാതി, ജുമൂര്‍, ജിബാന്‍ ജ്യോതി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

രണ്ടു വട്ടം അര്‍ബദ ബാധിതയായ ഇവര്‍ 2015ലാണ് അഭിനയ രംഗത്തേക്ക് തിരച്ചെത്തിയിരുന്നത്. എല്ലുകളിലോ എല്ലുകള്‍ക്ക് ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളിലോ ഉണ്ടാകുന്ന അപൂര്‍വ തരം ക്യാന്‍സറായ എവിങ്ങിസ് സാര്‍ക്കോമയാണ് ഐന്‍ഡ്രില ശര്‍മ്മയ്ക്ക് ബാധിച്ചത്. ശസ്ത്രക്രിയയിലൂടെയും കീമോറേഡിയേഷനിലൂടെയും അവര്‍ ചികിത്സ തേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക