Image

പടവെട്ട് ഒടിടിയിലേക്ക്

Published on 20 November, 2022
പടവെട്ട് ഒടിടിയിലേക്ക്

നിവിന്‍ പോളി പ്രധാനവേഷത്തിലെത്തിയ 'പടവെട്ടിന്റെ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ വെള്ളിയാഴ്ച (നവംബര്‍ 25ന്) നെറ്ഫ്ലിക്സിലെത്തും.

ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം വടക്കന്‍ കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ കഥയാണ് പറഞ്ഞത്.

സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും പിന്നീട് അവരുടെ പോരാട്ടത്തിന്‍റെ മുന്നണി പോരാളിയായി മാറുകയും ചെയ്യുന്ന ഒരു നാട്ടിന്‍പുറത്തുകാരനായാണ് നിവിന്‍ എത്തുന്നത്. നിവിന്‍ അവതരിപ്പിച്ച രവി എന്ന കഥാപാത്രവും ഷമ്മി തിലകന്റെ കുയ്യാലി എന്ന വില്ലന്‍ കഥാപാത്രവും പ്രശംസ നേടിയിരുന്നു.

അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാരിഗമയാണ് ചിത്രത്തിന്റെ നിര്‍മ്മാണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക