Image

ബേസിലിന്റെ കഠിന കഠോരമീ അണ്ഡകടാഹം' ഫസ്റ്റ് ലുക്ക്

Published on 20 November, 2022
ബേസിലിന്റെ കഠിന കഠോരമീ അണ്ഡകടാഹം' ഫസ്റ്റ് ലുക്ക്

സംവിധായകന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മിന്നല്‍ മുരളിയിലൂടെ ബേസില്‍ ജോസഫ് സ്വന്തമാക്കിയത്. ഇപ്പോഴിതാ അഭിനേതാവ് എന്ന നിലയിലും മലയാള സിനിമയില്‍ ബേസിലിന് മൂല്യം ഏറുകയാണ്. നായകനായെത്തിയ മൂന്ന് ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയപ്പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് ഇത്. ജാനെമന്‍, പാല്‍തു ജാന്‍വര്‍, ജയ ജയ ജയ ജയ ഹേ എന്നിവയാണ് ആ ചിത്രങ്ങള്‍. ഇപ്പോഴിതാ ബേസില്‍ നായകനാവുന്ന മറ്റൊരു ചിത്രം കൂടി വരികയാണ്. കഠിന കഠോരമീ അണ്ഡകടാഹം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാകും ചിത്രത്തില്‍ ബേസില്‍ എത്തുക എന്നാണ് സിനിമയുടെ സംവിധായകന്‍  പറയുന്നത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. അര്‍ജുന്‍ സേതു, എസ് മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സോബിന്‍ സോമന്‍ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍മാര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനര്‍ ടെസ്സ് ബിജോയ്, കലാസംവിധാനം ബനിത് ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി കാട്ടാക്കട, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, മേക്കപ്പ് സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അസീം അഷ്റഫ്, വിശാഖ് സനല്‍കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, സ്റ്റില്‍സ് ഷിജിന്‍ പി രാജ് എന്നിവരാണ്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക