Image

അപകടത്തില്‍ പരിക്കേറ്റ പ്രവാസിയ്ക്ക് നവയുഗം ചികിത്സ ധനസഹായം കൈമാറി

Published on 20 November, 2022
 അപകടത്തില്‍ പരിക്കേറ്റ പ്രവാസിയ്ക്ക് നവയുഗം ചികിത്സ ധനസഹായം കൈമാറി

 

ദമാം/കായംകുളം: ദമാമില്‍ നടന്ന ഓണാഘോഷ പരിപാടിയ്ക്കിടെയുണ്ടായ അപകടത്തില്‍ കാലിനു ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക് നവയുഗം സാംസ്‌കാരിക വേദിയുടെ ചികിത്സ സഹായം കൈമാറി. ദമാമില്‍ പ്രവാസിയായ കായംങ്കുളം എരുവ സ്വദേശി സജീവിനാണു നവയുഗം സഹായം നല്‍കിയത്.

ദമാമില്‍ നടന്ന ഓണാഘോഷ പരിപാടിയായ വടംവലി മത്സരത്തില്‍ പങ്കെടുക്കവെ സജീവിന് കാലിനു ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഉടനെ ചികിത്സ തേടിയെങ്കിലും പരിക്ക് ഭേദമായില്ല. ജോലിയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യം സജീവിനെ കൂടുതല്‍ ദുരിതത്തിലാക്കി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഉപദേശമനുസരിച്ചു കൂടുതല്‍ ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് അദ്ദേഹം മടങ്ങി.

 

നിര്‍ധന കുടുംബത്തിലെ അംഗമായതിനാല്‍ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ അദ്ദേഹം ബുദ്ധിമുട്ടുന്നുവെന്ന് മനസിലാക്കിയാണ്, നവയുഗം ദമാം, ദല്ല മേഖല കമ്മിറ്റികള്‍ ഒത്തു ചേര്‍ന്ന് ചികിത്സ ധനസഹായം സ്വരൂപിച്ചു നാട്ടിലെത്തിച്ചത്.

 

സജീവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ സിപിഐ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി എന്‍. ശ്രീകുമാര്‍ തുടര്‍ചികിത്സാ സഹായഫണ്ട് സജീവിന് കൈമാറി. ചടങ്ങില്‍ സിപിഐ അലപ്പുഴ ജില്ലാ കമ്മറ്റി അഗം കെ.ജി. സന്തോഷ്, പ്രവാസി ഫഡറേഷന്‍ ആലപ്പുഴ ജില്ലാ അസി: സെക്രട്ടറി സുരേഷ് ബാബു, സി പി ഐ ഭരണിക്കാവ് മണ്ഡലം കമ്മറ്റി അംഗം സെന്‍, സിപിഐ ലോക്കല്‍ കമ്മറ്റി അംഗം സുരേഷ് എന്നിവരും, നവയുഗം അല്‍ഹസ മേഖല സെക്രട്ടറി ഉണ്ണി മാധവം, ദല്ല മേഖല സെക്രട്ടറി നിസാം കൊല്ലം, കേന്ദ്രകമ്മിറ്റി അംഗം സിയാദ് പള്ളിമുക്ക്, സജീവിന്റ കുടുബാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക