MediaAppUSA

സാരഥീയം 2022 പ്രൗഡഗംഭീരമായി ആഘോഷിച്ചു

Published on 20 November, 2022
 സാരഥീയം 2022 പ്രൗഡഗംഭീരമായി ആഘോഷിച്ചു

 

കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റിന്റെ 23-ാമത് വാര്‍ഷികാഘോഷം, ശിവഗിരി തീര്‍ഥാടനത്തിന്റെ നവതി, ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി എന്നിവ ഒരുമിച്ച് ന്ധസാരഥീയം 2022ന്ധ എന്ന പേരില്‍ കുവൈറ്റിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ 18ന് വിപുലമായി ആഘോഷിച്ചു.

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിജികള്‍ സാരഥീയം 2022 ഉദ്ഘാടനം ചെയ്തു. സാരഥി കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സ്വാമിജി, ജാതിമത വര്‍ണവര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നായികണ്ട ഗുരുദേവന്റെ വിശ്വദര്‍ശനം ജീവിത ദര്‍ശനമായി പ്രാവര്‍ത്തികമാക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

 

ശ്രീനാരായണഗുരു മതം സ്ഥാപിച്ചില്ലെന്നും ക്രിസ്തുവിന്റെ സ്‌നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും ശ്രീശങ്കരാചാര്യരുടെ ജ്ഞാനവും ഭാരതീയ ഗുരുക്ക·ാരുടെ ആധ്യാത്മികതയും സമന്വയിച്ച ഏകലോക ദര്‍ശനമാണ് ലോകത്തിന് ആവശ്യമെന്ന് ഉണര്‍ത്തുകയാണ് ചെയ്‌തെന്ന് സ്വാമിജി പറഞ്ഞു. ഗുരുദര്‍ശനങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ ജീവിതവിജയം നേടുവാനും സ്വാമിജി ആഹ്വാനം ചെയ്തു.

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികള്‍, മെഡിമിക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.വി. അനൂപ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിലെ സന്യാസ ശ്രേഷ്ഠ·ാരുടെ നേതൃത്വത്തില്‍ പ്രഭാഷണങ്ങളും നടത്തപ്പെട്ടു. സാരഥി ഏര്‍പ്പെടുത്തിയ 2022 ലെ ഡോ. പല്‍പു നേതൃയോഗ അവാര്‍ഡ് ബഹ്‌റിന്‍ എക്‌സ്‌ചേഞ്ച് കന്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാത്യൂസ് വര്‍ഗീസിനും മികച്ച സംരംഭകനുള്ള സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍ അവാര്‍ഡ് മെഡിമിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.വി. അനൂപിനും സമ്മാനിച്ചു. ഈ വര്‍ഷത്തെ സാരഥി കര്‍മ്മശ്രേഷ്ഠ അവാര്‍ഡിന് അഡ്വ. ശശിധര പണിക്കര്‍ അര്‍ഹനായി.

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായുള്ള 50 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ഭവന രഹിതര്‍ക്കായി ഏര്‍പ്പെടുത്തിയ സാരഥി സ്വപ്ന വീട് പദ്ധതി പ്രകാരമുള്ള പുതിയ വീടിന്റെ പ്രഖ്യാപനവും സാരഥീയം 2022 വേദിയില്‍ നടക്കുകയുണ്ടായി. സാരഥി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ എസ്സിഎഫ്ഇ വഴിയായിരിക്കും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നടപ്പാക്കുക.


ലോകത്തിലാദ്യമായി അഞ്ചു ഭാഷകളിലായി ദൈവദശകം ആലാപനം സാരഥീയം വേദിയില്‍ സംഘടിപ്പിച്ചു. മലയാളം, കന്നഡ, തമിഴ്, അറബിക്, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി സാരഥി ഗുരുകുലം കുട്ടികളുടെ നേതൃത്വത്തിലാണ് ആലപിച്ചത്.

60 നര്‍ത്തകരും 50 അഭിനേതാക്കളും ചേര്‍ന്ന് അവതരിപ്പിച്ച ന്ധഗുരുപ്രഭാവംന്ധ നൃത്ത-സംഗീത-നാടകാവിഷ്‌ക്കാരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

കോര്‍ഡിനേറ്റര്‍ അജി കുട്ടപ്പന് നല്‍കി കൊണ്ട് ബ്രഹ്മ്ശ്രീ സച്ചിദാനന്ദ സ്വാമികള്‍ സാരഥീയം സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. 2021-22 അധ്യയന വര്‍ഷത്തില്‍ പത്ത്, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് ശ്രീ ശാരദാംബാ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകളുടെ വിതരണവും നടന്നു.

സാരഥി സെന്റര്‍ ഫോര്‍ എക്‌സലന്‍സ്, എസ്സിഎഫ്ഇ , കുവൈറ്റിലെ തൊഴില്‍ തേടുന്നവര്‍ക്കും മറ്റുമായി തുടങ്ങുന്ന പുതിയ കോഴ്‌സുകളായ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സൈബര്‍ സെക്യൂരിറ്റി കോഴ്‌സുകളുടെ പ്രഖ്യാപനവും വേദിയില്‍ നടന്നു.

ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മ, സിദാര്‍ത്ഥ് മേനോന്‍, ആന്‍ ആമി എന്നീ പ്രശസ്ത കലാകാരന്‍മാര്‍ നയിച്ച ന്ധസംഗീതനിശന്ധ പരിപാടിയുടെ മുഖ്യാകര്‍ഷണമായി മാറി.

സാരഥി പ്രസിഡന്റ് സജീവ് നാരായണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സിജു സദാശിവന്‍ സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി ബിജു. സി.വി, സാരഥി രക്ഷാധികാരി സുരേഷ് കൊച്ചത്ത്, ട്രസ്റ്റ് ചെയര്‍മാന്‍ ജയകുമാര്‍ എന്‍.എസ്, വനിതാ വേദി ചെയര്‍പേഴസണ്‍ പ്രീതാ സതീഷ്, ബില്ലവ സംഘ കുവൈറ്റ് പ്രസിഡന്റ് സുഷമ മനോജ്, ഗുരുകുലം പ്രസിഡന്റ് അഗ്‌നിവേശ് ഷാജര്‍ എന്നിവര്‍ ആശംസകള്‍ നേരുകയും, ട്രഷറര്‍ അനിത്കുമാര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു

അബ്ദുല്ല നാലുപുരയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക