MediaAppUSA

വാരഫലം: നവംബര്‍ 21 (വൃശ്ചികം 5) തിങ്കള്‍ മുതല്‍ 27 (വൃശ്ചികം 11) ഞായര്‍ 

ജ്യോതിഷ് Published on 21 November, 2022
വാരഫലം: നവംബര്‍ 21 (വൃശ്ചികം 5) തിങ്കള്‍ മുതല്‍ 27 (വൃശ്ചികം 11) ഞായര്‍ 

2022 നവംബര്‍ 21 (വൃശ്ചികം 5) തിങ്കള്‍ മുതല്‍ 27 (വൃശ്ചികം 11) ഞായര്‍ വരെ 

അശ്വതി : പണമിടപാടുകളില്‍ അതീവശ്രദ്ധ വേണം. പ്രായമായ മാതാപിതാക്കള്‍ ഉള്ളവര്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്നതില്‍ പ്രത്യേകശ്രദ്ധാലുക്കള്‍  ആകും. കര്‍മ്മ പുരോഗതി പ്രതീക്ഷിക്കാം. സൗമ്യസ്വഭാവവും ഗുണം ചെയ്യും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമം വിജയത്തിലേക്ക്. ആരുടെയും മുന്നില്‍ തല കുനിക്കില്ല. ഭാഗ്യദിനം: തിങ്കള്‍, ഭാഗ്യനിറം:ചുവപ്പ്, ഭാഗ്യനമ്പര്‍:01  

ഭരണി :ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍  നിര്‍ബന്ധിതരാകും.അത്  നന്നായി നിര്‍വഹിക്കാന്‍ അലസത ഒഴിവാക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും വേണം. പ്രയത്‌ന ഫലങ്ങള്‍ ഇപ്പോള്‍തന്നെ അനുഭവിക്കാനുള്ള സവിശേഷ ഭാഗ്യം ലഭിക്കും. ലഘുവായ ശാരീരിക അസുഖങ്ങള്‍ വരാനുള്ള സാധ്യത ഉണ്ടെങ്കിലും അവയൊന്നും സാരമുള്ളതല്ല. വിനോദ പരിപാടികളില്‍ പങ്കെടുക്കാന്‍ ആകും. വിജയാഘോഷങ്ങളിലും പങ്കാളികള്‍ ആകാന്‍ സാധ്യതയുണ്ട്. പൊതുവെ മെച്ചപ്പെട്ട വാരം. ഭാഗ്യദിനം: ബുധന്‍ , ഭാഗ്യനിറം:ഇളംപച്ച , ഭാഗ്യനമ്പര്‍:07   

കാര്‍ത്തിക :  കുടുംബകാര്യങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത ശ്രദ്ധയും താല്‍പര്യമുണ്ടാകും. ബന്ധങ്ങളില്‍ വല്ല അസ്വസ്ഥതകളും ബാക്കിയുണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കാന്‍ ആവും. പല സാമ്പത്തിക ബാധ്യതകളും ഉള്ളതില്‍ ചിലതെങ്കിലും തീര്‍ക്കാന്‍ ഉള്ള വഴി കണ്ടെത്തും. പ്രവര്‍ത്തി സംബന്ധമായ യാത്രകള്‍ ആവശ്യമെങ്കില്‍ മടിച്ചുനില്‍ക്കാതെ പോകുക തന്നെ വേണം. കുറച്ചുകാലമായി ദിനചര്യയില്‍ വരുത്തിയ മാറ്റം തുടരാന്‍ കഠിനശ്രമം തന്നെ ചെയ്യേണ്ടതായി വരും. ഭാഗ്യദിനം: ഞായര്‍ , ഭാഗ്യനിറം:വയലറ്റ് , ഭാഗ്യനമ്പര്‍:05   
 
രോഹിണി : പ്രതിസന്ധിഘട്ടങ്ങളില്‍ നല്ല സുഹൃത്തുക്കളുടെ വലിയ സഹായം പ്രതീക്ഷിക്കാം. ചോദിക്കാതെതന്നെ സംരക്ഷണത്തിന്റെ കൈകള്‍  താങ്ങായി എത്തും. വിനോദങ്ങളിലും ആഘോഷങ്ങളിലും  പങ്കെടുക്കാന്‍ യോഗമുണ്ട്. ഒന്നിലും  ഓവറായി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നേയുള്ളു. കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കും പ്രശസ്തി വര്‍ധിക്കാനിടയുണ്ട്. കുടുംബത്തിന്റെ പൊതുവായ സാമ്പത്തികനില കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭദ്രമാകും  രാഷ്ട്രീയക്കാരനായ ഈ നാളുക്കാര്‍ക്കും വാരം കൊള്ളാം. ഭാഗ്യദിനം: തിങ്കള്‍, ഭാഗ്യനിറം:ഇളംനീല , ഭാഗ്യനമ്പര്‍:07 

മകയിരം : നല്ല ഉണര്‍വോടെയും  ഉന്മേഷത്തോടെ ഈ വാരം മുഴുവന്‍ പ്രവര്‍ത്തിക്കാനാകും. ജോലി കാര്യങ്ങളില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. ഏറെക്കാലമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഉള്ള വഴി കണ്ടെത്തും. ലാഭകരമായ ചെറിയ ചില സംരംഭങ്ങള്‍ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ ഉണ്ടാകും. ഈ നാളുകാര്‍ക്ക് ഈ വാരത്തില്‍ പല വീഴ്ചകളും വരാം. അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യം. പ്രവര്‍ത്തനങ്ങള്‍ക്ക് എഎല്ലാം  ഈശ്വരാനുഗ്രഹം ഉണ്ടാവും. ഭാഗ്യദിനം: ബുധന്‍ , ഭാഗ്യനിറം:മഞ്ഞ , ഭാഗ്യനമ്പര്‍:05 

തിരുവാതിര : അനാവശ്യ ചിലവുകള്‍ ഒഴിവാകും.  ബന്ധുക്കള്‍ക്ക് കഴിയാവുന്നത്ര സഹായങ്ങള്‍ ചെയ്തുകൊടുക്കും. ഓരോ കാര്യങ്ങള്‍ ആലോചിച്ച് മനക്ലേശം ഉണ്ടാകാതെ നോക്കണം. യാത്രകള്‍ വേണ്ടിവരും എങ്കിലും അലസത കൊണ്ട് അത്യാവശ്യമെങ്കില്‍ അതൊന്നും മുടക്കരുത്. പുത്തന്‍ സംരംഭങ്ങളെ പറ്റി ആലോചിക്കും. ഭാഗ്യദിനം: തിങ്കള്‍, ഭാഗ്യനിറം:നീല , ഭാഗ്യനമ്പര്‍:09 

പുണര്‍തം : ആഗ്രഹ സഫലീകരണം ആണ് ഈ നാളുകാരുടെ അനുഗ്രഹം. കുറേക്കാലമായി അനുഭവിച്ചുകൊണ്ടിരുന്ന കുടുംബബന്ധങ്ങളിലെ അകല്‍ച്ച മാറും. സാമ്പത്തിക പുരോഗതി കൈവരിക്കും. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരണയുണ്ടാകും. അനര്‍ത്ഥങ്ങള്‍ക്ക് കാരണമാകുന്ന പല പുലിവാലുകളില്‍  നിന്നും കഷ്ടിച്ചു രക്ഷപ്പെടും.  എല്ലാകാര്യത്തിനും ബന്ധുമിത്രാദികളുടെ പിന്തുണ  ഉണ്ടാവും. ഭാഗ്യദിനം: ബുധന്‍ , ഭാഗ്യനിറം:മഞ്ഞ , ഭാഗ്യനമ്പര്‍:07  
 
പൂയം : കലാകാരന്മാരായ ഈ നാളുകാര്‍ക്ക് പ്രശസ്തി ഉണ്ടാകും. സാമ്പത്തികസ്ഥിതിയില്‍  നല്ലൊരു മാറ്റത്തിന് ആധാരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഓരോ കാര്യവും ശരിയായും വ്യക്തമായും മനസ്സിലാകെ ഒന്നിലും ഇടപെടില്ല. ഇത്തരം ചില നിര്‍ബന്ധങ്ങള്‍ പൊതുവെ കളിയാക്കപ്പെടും  എങ്കിലും അത്തരം ചിട്ടകള്‍  നല്ലതുതന്നെ. സാമ്പത്തികനില മെച്ചപ്പെടും. കുടുംബ യാത്രകള്‍ക്ക് അവസരമൊരുങ്ങും. ഭാഗ്യദിനം: ബുധന്‍  ഭാഗ്യനിറം:വയലറ്റ് , ഭാഗ്യനമ്പര്‍:05   

ആയില്യം : ആഡംബരഭ്രമം ഈ നാളുകാര്‍ക്ക് ഈ വാരമുണ്ടാകും. ഒന്നും അതിരു വിടരുത്. ഉദ്യോഗരംഗത്ത് അലസത ഒരിക്കലും പാടില്ല. മുന്‍കോപം ഉള്ളവര്‍ക്ക് പല അനര്‍ത്ഥങ്ങളുണ്ടാകും. അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനും പ്രയാസമാകും. ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി ഉണ്ടാവുകയില്ല. പൊതുവായി നല്ല വാരം ആണെന്ന് പറയാം. ഭാഗ്യദിനം: വ്യാഴം , ഭാഗ്യനിറം:ഇളംനീല , ഭാഗ്യനമ്പര്‍:01  
 
മകം : സൂക്ഷിച്ചില്ലെങ്കില്‍ ധനസ്ഥിതി അവതാളത്തിലാകും.  ബന്ധുക്കളുടെയും മിത്രങ്ങളുടെയും  സ്‌നേഹപൂര്‍വ്വമായ തലോടലുകള്‍ ഉണ്ടാകും. കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ നാളുകാര്‍ക്ക് വാരം ഗുണകരം . സമൂഹത്തിലെ ഉന്നതരുമായി ബന്ധം വെക്കാനും അവരുമായി സൗഹൃദം വളര്‍ത്താനും  അവസരം കിട്ടും. മാതാപിതാക്കള്‍ പ്രായം ആയിട്ടുണ്ടെങ്കില്‍ അവരുടെ ഇന്ഗിതം നോക്കി പ്രവര്‍ത്തിക്കണം  ഭാഗ്യദിനം: ഞായര്‍ , ഭാഗ്യനിറം:വയലറ്റ് , ഭാഗ്യനമ്പര്‍:05   

പൂരം : കര്‍മ്മരംഗത്ത് അതിശയകരമായ കൃത്യത പുലര്‍ത്താന്‍ ആവും. മാനസികമായി എന്തെന്നില്ലാത്ത വലിയൊരു ഉണര്‍വുണ്ടാകും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ അസാധാരണമായ ഒരു താല്പര്യം വളര്‍ന്നു വരും. സാഹസിക യാത്രകള്‍ പ്ലാന്‍ ചെയ്യുമെങ്കിലും അത്  പെട്ടെന്നൊന്നും നടപ്പാകില്ല. നേതൃ പദവികള്‍ ലഭിക്കും. പാവങ്ങളെ സഹായിക്കും. ഭാഗ്യദിനം: വ്യാഴം , ഭാഗ്യനിറം:വെള്ളി , ഭാഗ്യനമ്പര്‍:07 

ഉത്രം : എതിര്‍പ്പുകളെ സധൈര്യം  നേരിടുന്നതിന് കഴിയും. എന്തുകാര്യവും നെഞ്ചുവിരിച്ച് നേരിടാനുള്ള മനോധൈര്യം കൈവരും. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പാകപ്പിഴയോ പ്രതിസന്ധിയെ  ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ ഏറ്റവും പറ്റിയ സമയം. പങ്കാളിയുമായുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അതും  പറഞ്ഞു തീര്‍ക്കാം.  സാമ്പത്തികനില അല്പം പ്രയാസത്തിലാകാന്‍ ഇട  ഉണ്ടെങ്കിലും  അത് എല്ലാം പരിഹാരമാവും. ദേഹസുഖം അല്പം കുറയും. ഭാഗ്യദിനം: ബുധന്‍ , ഭാഗ്യനിറം:റോസ് , ഭാഗ്യനമ്പര്‍:03  

അത്തം : കച്ചവടത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് നല്ല സമയം. പൊതുവേ മന്ദഗതിയില്‍ നീങ്ങുന്ന വ്യാപാരരംഗത്ത് ചില ഉണര്‍വുകള്‍  ബോധ്യപ്പെടും. ഉത്തരവാദിത്തങ്ങള്‍ പലതും ഇഷ്ടമില്ലാതെ ഏറ്റെടുക്കേണ്ടിവരും എങ്കിലും അതൊക്കെ ഈശ്വരാനുഗ്രഹത്താല്‍ നടക്കും. പുത്ര സുഖം അനുഭവിക്കും. മക്കള്‍ക്ക് വേണ്ടി ഉള്ള ചില യാത്രകള്‍ വേണ്ടിവരും. ഭാഗ്യദിനം: തിങ്കള്‍, ഭാഗ്യനിറം:പര്‍പ്പിള്‍ , ഭാഗ്യനമ്പര്‍:01  

ചിത്തിര : ഈ നാളുകാരായ പലരും സ്ഥിരം ഒരു വരുമാനമാര്‍ഗം ഉള്ളവരാകും. അവര്‍ക്ക് പുതിയ ജോലി കിട്ടാനുള്ള സാധ്യതയുണ്ട്.  ആനുകൂല്യങ്ങള്‍  കിട്ടാനുള്ളത് കിട്ടിയേക്കും. പുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നത് സന്തോഷമായി കാണും. ആധ്യാത്മികവും ആത്മീയമായ കാര്യങ്ങളില്‍ മുമ്പുണ്ടായിരുന്ന താല്പര്യം തിരിച്ചുകിട്ടും. സംസാരത്തില്‍ ആവശ്യമില്ലാത്ത പരുഷത വരാതെ നോക്കുന്നത് നന്നായിരിക്കും. ഭാഗ്യദിനം: ഞായര്‍ , ഭാഗ്യനിറം:റോസ് , ഭാഗ്യനമ്പര്‍:05  
 
ചോതി  : ധന ലാഭത്തിനു സാധ്യതയുള്ള വാരം. ആഗ്രഹിച്ചതെല്ലാം നേടി എടുക്കാന്‍ പറ്റില്ല പക്ഷേ ഇഷ്ടപ്പെട്ട എന്തെങ്കിലുമൊക്കെ നടപ്പാകും. അനാവശ്യ ചെലവുകള്‍ ഒന്നിനു പിന്നാലെ ഒന്നായി വരും. സാമ്പത്തിക നിയന്ത്രണം സംബന്ധിച്ച ലഭ്യമായ അറിവുകള്‍ വച്ച് അതെല്ലാം നിയന്ത്രിക്കാനാകും. ഭാഗ്യദിനം: ഞായര്‍ , ഭാഗ്യനിറം:ഗോള്‍ഡന്‍ , ഭാഗ്യനമ്പര്‍:01  
 
വിശാഖം : കുറേക്കൂടി കാര്യപ്രാപ്തി തോന്നും. വാചകമടിച്ചു എല്ലാം 'സ' മട്ടില്‍ കണ്ടിരുന്ന ഈ നാളുകാര്‍ക്ക് അല്പം ഗൗരവ സ്വഭാവം വന്നു ചേരുന്നത്  കാണാം. ഐശ്വര്യപൂര്‍ണമായ കുടുംബ ജീവിതം ഉണ്ടാകും യാത്രകളില്‍ കമ്പം തോന്നാനിടയുണ്ട് . പോകുന്ന യാത്രകളെല്ലാം സന്തോഷകരമാകും. കൃഷി കാര്യങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് ഈയാഴ്ച  ആഹ്ലാദം പകരും. പണമിടപാടുകളില്‍  സ്വയം നിയന്ത്രണം ഉണ്ടാകും. ഭാഗ്യദിനം: ബുധന്‍ , ഭാഗ്യനിറം:പര്‍പ്പിള്‍ , ഭാഗ്യനമ്പര്‍:01  
 
അനിഴം : പ്രതിസന്ധികള്‍ എപ്പോഴാണ് ഉണ്ടാവുക എന്ന് അറിയില്ലല്ലോ അപ്പോഴൊക്കെ തുണയായി കൂട്ടുകാര്‍ ഉണ്ടാവും എന്ന വിശ്വാസം വരും. കര്‍മരംഗത്ത് അതുപോലെ ഒരു ആത്മവിശ്വാസം വരാനിടയുണ്ട്. എന്തൊക്കെ സന്തോഷം ഉണ്ടായാല്‍ മനോവിഷമം  ഉണ്ടാക്കുന്ന സംസാരമോ  സംഭവമോ  പ്രതീക്ഷിക്കാം. വ്യാപാരികള്‍ക്ക് ഈ വാരം നല്ലതാണ്. അവിചാരിതമായ ഒരു നേട്ടം പ്രതീക്ഷിക്കാം. ഭാഗ്യദിനം: വ്യാഴം , ഭാഗ്യനിറം:നീല , ഭാഗ്യനമ്പര്‍:05  

തൃക്കേട്ട : ഏറെക്കാലത്തിനുശേഷം മേലധികാരികളുടെ നല്ല വാക്കു കേള്‍ക്കാന്‍ ഇടവരും. അതുണ്ടാക്കുന്ന തൃപ്തി  നല്ല ഇന്ധനമായി തോന്നും. ജോലിക്കാര്‍ അല്ലാത്ത നാളുകാര്‍ക്കും പ്രശംസ ലഭിക്കും. മംഗള കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കാനാകും. എന്ത് ചെയ്താലും അതിന്റെ  പ്രയത്‌നഫലം അപ്പോള്‍ തന്നെ കിട്ടും. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഇത് കഠിനാധ്വാനത്തിന്റെ  വാരം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധയൂന്നാനും  ദൈവ സന്നിധിയില്‍ അഭയം തേടാനും തോന്നും. ഭാഗ്യദിനം: ഞായര്‍ , ഭാഗ്യനിറം:വയലറ്റ് , ഭാഗ്യനമ്പര്‍:05   

മൂലം : പലവിധ നേട്ടങ്ങളുടെ വാരം. സമ്മാനങ്ങള്‍ പ്രതീക്ഷിക്കാം. കര്‍മ്മരംഗം ശോഭനമല്ല. ജോലികള്‍ കൃത്യമായി ഭംഗിയായി നിര്‍വഹിക്കാന്‍ ആകും. വിദ്യാര്‍ഥികള്‍ക്ക് ഗുണകരം. ഇതൊക്കെയാണെങ്കിലും അല്ലറചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഈശ്വരനെ അര്‍പ്പിച്ചു ചെയ്യുന്ന ഒരു കാര്യവും പിഴക്കില്ല  എന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്ന  അനുഭവമുണ്ടാകും. ആരോഗ്യനില തൃപ്തികരം. ഭാഗ്യദിനം: വ്യാഴം , ഭാഗ്യനിറം:പര്‍പ്പിള്‍ , ഭാഗ്യനമ്പര്‍:07  
 
പൂരാടം : സാമ്പത്തിക നിലയില്‍ ഗുണപരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആത്മബലം കൂടും. ഉഷാറും ഉന്മേഷവും വര്‍ദ്ധിക്കും. പ്രതിസന്ധികളെ നേരിടുന്നതിന്  സാധ്യമാകും. അതിനു സഹായിക്കാന്‍ ആരെങ്കിലും ഉണ്ടാവും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ചെറിയ ചില തടസ്സങ്ങള്‍ നേരിടാന്‍ ഇട ഉണ്ടെങ്കിലും വാരാന്ത്യത്തില്‍ പോംവഴി കണ്ടെത്തും. അനിയന്ത്രിതമായ ചെലവുകള്‍ വന്നുചേരാന്‍ ഇടയുണ്ട്. ഭാഗ്യദിനം: ബുധന്‍ , ഭാഗ്യനിറം:പച്ച , ഭാഗ്യനമ്പര്‍:03  

ഉത്രാടം : കുടുംബാംഗങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുന്ന ഈ നാളുകാര്‍ക്ക് ഉപയോഗിക്കുന്ന വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍മേഖലയില്‍ ചില നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ആവും. കച്ചവടക്കാര്‍ക്ക് വാരം ഗുണകരമാണ്. ചെലവുകള്‍ നിയന്ത്രിക്കാന്‍  പ്രയാസപ്പെടും എന്നാലും മനസമാധാനം ഉണ്ടാവും. ഭാഗ്യദിനം: ഞായര്‍ , ഭാഗ്യനിറം:വയലറ്റ് , ഭാഗ്യനമ്പര്‍:05   

തിരുവോണം : പൊതുവെ അലസത അനുഭവപ്പെടുന്ന ഒരു വാരമാകും ഒന്നിലും ശ്രദ്ധ തോന്നാത്ത ഒരു നിലയും വരാം. അത് മനസ്സിലാക്കി ഉഷാറോടെ പ്രവര്‍ത്തിക്കുകയാണ് നല്ല വഴി. അതേസമയം സാമ്പത്തികമായി  ഒരുവിധം നല്ല വാരം . കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകും. അതെല്ലാം അടിച്ചുപൊളിക്കാനുള്ള അവസരവും  ഒത്തു വരും . മാര്‍ക്കറ്റ് മോശമായി തുടരുന്നതിനാല്‍ വ്യാപാരികള്‍ക്ക് ഈ വാരം വലിയ ഗുണം ചെയ്യില്ല. ഭാഗ്യദിനം: ഞായര്‍ , ഭാഗ്യനിറം:പര്‍പ്പിള്‍ , ഭാഗ്യനമ്പര്‍:09 

അവിട്ടം : സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും നല്ല വാരം. അംഗീകാരവും പ്രശസ്തിയും പ്രതീക്ഷിക്കാം. ഉത്തരവാദിത്വങ്ങളില്‍ പൊതുവേ മാറി നില്‍ക്കുന്ന പ്രകൃതക്കാരാണെങ്കിലും ചുമതലകള്‍ തലയില്‍ താനെ  വന്നു ചേരും. വീട്ടിലോ മറ്റോ മംഗളകാര്യങ്ങള്‍ വരാനും അതിന്റെ ചുമതല ഏറ്റെടുക്കേണ്ടി  വരാനും സാധ്യതയുണ്ട്. കര്‍മരംഗത്ത് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വാരം പൊതുവേ ഗുണകരം. ഭാഗ്യദിനം: വ്യാഴം , ഭാഗ്യനിറം:പച്ച , ഭാഗ്യനമ്പര്‍:05   
 
ചതയം : ഏതുകാര്യവും നടപ്പാക്കുന്നതിനു സൂക്ഷ്മതയും കൃത്യതയും പ്രകടമാക്കും.  ആരെയും അതിശയിപ്പിക്കുന്ന വിധം ഏറ്റെടുക്കുന്ന ജോലികള്‍ വൃത്തിയായും ഭംഗിയായും ചെയ്യാനാകും.  കുടുംബാംഗങ്ങള്‍ക്ക് മാത്രമല്ല ബന്ധുമിത്രാദികള്‍ക്കും  ഇപ്പോഴും സഹായി ആയിരിക്കും  ലഘുവായ ശാരീരികപ്രശ്‌നങ്ങള്‍ വരാനിടയുണ്ടെങ്കിലും  ഭയപ്പെടാനില്ല. ധനസ്ഥിതി വിചാരിച്ചതുപോലെ തൃപ്തികരം ആവാന്‍ ഇടയില്ല. ഭാഗ്യദിനം: ഞായര്‍  ഭാഗ്യനിറം:പച്ച  ഭാഗ്യനമ്പര്‍:07  

പുരുരുട്ടാതി : കര്‍മ്മ രംഗത്ത് ഉറച്ച തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നത് മറ്റുചിലര്‍ക്ക്  ഹിതകരമായി കൊള്ളണമെന്നില്ല. നിലയിലുള്ള ശത്രുത ചിലര്‍ക്ക് ഉണ്ടാകും. സാമ്പത്തിക ലാഭം പ്രതീക്ഷിച്ചിടത്തെല്ലാം  ലഭ്യമാകും. ദാമ്പത്യ രംഗത്തും തൃപ്തിയും സന്തോഷവും അനുഭവപ്പെടും. കച്ചവടക്കാര്‍ക്കും  കൃഷിക്കാര്‍ക്കും  വിചാരിച്ച ഗുണം  കിട്ടാനിടയില്ല. ഭാഗ്യദിനം: വ്യാഴം , ഭാഗ്യനിറം:സില്‍വര്‍ , ഭാഗ്യനമ്പര്‍:03  
 
ഉത്രട്ടാതി : എതിര്‍പ്പുകളെ സധൈര്യം നേരിടുന്നതിന് പ്രയാസമുണ്ടാവില്ല. ചെയ്യുന്ന കാര്യങ്ങളിലുള്ള അറിവും  രീതിയും എല്ലാത്തിനും തുണയാകും. ഉദ്യോഗ രംഗത്തും സമാര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യാനാകും.  ബാധ്യതകള്‍ വീട്ടാനും ഉത്തരവാദിത്തങ്ങള്‍ പുതുതായി ഏറ്റെടുക്കാനും പറ്റും. അതിനുള്ള സാഹചര്യങ്ങള്‍ ഒത്തുവരും. ഏതു കാര്യത്തിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള ചങ്കൂറ്റം. മറ്റുള്ളവര്‍  പ്രശംസിക്കും. ഭാഗ്യദിനം: ഞായര്‍ , ഭാഗ്യനിറം:ഇളംപച്ച , ഭാഗ്യനമ്പര്‍:07 
  
രേവതി : ചെലവുകള്‍ നിയന്ത്രിക്കാന്‍ ബാധ്യസ്ഥനാകുന്നത് കുടുംബാംഗങ്ങളില്‍ ചില മുറുമുറുപ്പുകള്‍ ഉണ്ടാക്കാനിടയുണ്ട്. പരസ്പരം ഒത്തു പോകാത്ത പെരുമാറ്റങ്ങള്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ ഇടയുള്ളതുകൊണ്ട് ആത്മ നിയന്ത്രണം പാലിക്കണമെന്ന് ഓര്‍മ്മയില്‍ ഉണ്ടാകണം. പൊതു പ്രവര്‍ത്തനങ്ങളില്‍ താല്പര്യം തോന്നും. എത്ര നന്നായി പ്രവര്‍ത്തിച്ചാലും മേലധികാരികള്‍ അതൃപ്തി  പ്രകടിപ്പിക്കുന്നത്തില്‍  സങ്കടം തോന്നാനിടയുണ്ട്. ആരോഗ്യനില തൃപ്തികരമാകും. ഭാഗ്യദിനം: വ്യാഴം , ഭാഗ്യനിറം:സില്‍വര്‍ , ഭാഗ്യനമ്പര്‍:01  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക