Image

പെരിയാര്‍ (കവിത:  അക്ബര്‍)

Published on 21 November, 2022
പെരിയാര്‍ (കവിത:  അക്ബര്‍)

രാത്രി, ഉറങ്ങുന്നൂ നേര്യമംഗലം
നിലാവില്ല, വൈദ്യുതി വെളിച്ചവും
മലകള്‍, ആനയാകൃതിയില്‍ നിഴലായ്,
കവിള്‍ നിവര്‍ത്തിയാകാശവുമിരുട്ടായ്.

പുഴയില്‍ നിന്ന് പൊങ്ങുന്നിതാ
മീനുകളുടെ വെള്ളിപ്പന്തങ്ങള്‍
മരങ്ങള്‍ തിളങ്ങുന്നതിന്‍ വെട്ടത്താലെ
സൂര്യന്‍ ജലത്തില്‍ നിന്തുന്ന പോല്‍.

ജിന്നോ, മലക്കോ, കാട്ടുദെണ്ടിയാനോ?
മല കടന്നുവരും വെളിച്ചം പരക്കുന്നൂ,
ഇരുളും മുഖത്താലെ പുഞ്ചിരിയാല്‍
വെളിച്ചം കുടിച്ചു തീര്‍ക്കുന്നൂ രാത്രി

അകലേ പൂത്ത വെയിലിപ്പോള്‍
പുഴയിലൂടോഴുകി പോവുന്നു, ദൂരേ,
അതില്‍ കാണാം കാടിന്നാത്മാവ്
അതും കുടിച്ചു തീര്‍ക്കുമോ കടല്‍?

പെട്ടെന്നുറക്കമുണരുന്നൂ നേര്യമംഗലം
മാഞ്ഞുപോകുന്നൂ കണ്ടതൊക്കെയും
സ്വപ്നം പോലെയകലേക്കൊഴുകി,
ഇവിടെയുുണ്ടായിരുന്നതെവിടെപ്പോയി?

പുഴ ചെളി നിറമായൊഴുക്കില്ലാതയങ്ങനെ
കെട്ടിക്കിടക്കുന്നൂ വെളിച്ചമറ്റ് നിശ്ശബദമായ്
പുഴയ്ക്ക് ജലത്തില്‍ വിഷം കലര്‍ത്തിയിതാ
നഗരമിപ്പോള്‍ നിരത്തുന്നൂ ഓടഗ്ലാസുകള്‍.

Join WhatsApp News
medianet 2022-11-22 03:34:32
nalla kavitha
അക്ബർ 2022-11-22 13:14:00
നന്ദി... സ്നേഹം ❤
എൻ. ആർ. രാജേഷ് 2022-11-22 14:02:08
നല്ലത്
Ahana Akbar 2022-11-22 14:31:45
❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക