Image

 നന്ദി (കവിത : ജോസ് ചെരിപുറം)

ജോസ് ചെരിപുറം Published on 22 November, 2022
 നന്ദി (കവിത : ജോസ് ചെരിപുറം)

നന്ദിയാര്‍ക്ക് ചൊല്ലേണ്ടൂ
എന്നൊരു സന്ദേഹമെന്നു
ള്ളില്‍ മയങ്ങികിടക്കുന്നു
ജീവിതയാത്രയില്‍ തണ
ലേകിയ ഒരുപിടി ജന്മങ്ങള്‍
വിജയത്തിന്‍ പടികളില്‍
കൈപിടിച്ചുയര്‍ത്തിയവര്‍
മാതാപിതാക്കള്‍ ഗുരുക്കന്മാര്‍
ബന്ധുമിത്രാദികള്‍, സുഹൃത്തുക്കള്‍
ആത്മീയാചാര്യന്മാര്‍, ജീവിത
പങ്കാളി, സന്താനസൗഭാഗ്യങ്ങള്‍
എന്നെ ഞാനാക്കിയ ഉറ്റവരോട് 
നന്ദി എന്ന വാക്കാല്‍ തീരുമോ?
തിരിച്ചുനല്‍കുവാനില്ലതയന്‍
മാറപ്പില്‍ വിലപിടിപ്പുള്ളതൊന്നും
സ്‌നേഹനിര്‍ഭരമായൊരുഹൃത്തില്‍
സുരഭിലമാം ഓര്‍മ്മകളല്ലാതെ
ഒരു ദിനം മാത്രമായ് തീരുമോ
ഒരു ആയുസ്സിന്‍ കടപ്പാടുകള്‍
നിത്യവും കൃത്യമായ് പ്രാര്‍ത്ഥിക്കാം
നന്ദിയുള്ളവരായ് ജീവിക്കാന്‍!!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക