Image

ചിക്കാഗോ പോസ്റ്റൽ മലയാളി കുടുംബ സംഗമം വർണ്ണാഭമായി

സ്റ്റീഫൻ ചൊള്ളംമ്പേൽ Published on 22 November, 2022
ചിക്കാഗോ പോസ്റ്റൽ മലയാളി കുടുംബ സംഗമം വർണ്ണാഭമായി

ചിക്കാഗോ: പോസ്റ്റൽ മലയാളി ജീവനക്കാരുടെ കുടുംബസംഗമം നവംബർ 13 ഞായറാഴ്ച വൈകിട്ട് ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെൻററിൽ വെച്ച്
വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു .

ഈശ്വര പ്രാർഥനയോടെ ആരംഭിച്ച കുടുംബസംഗമം ഫാ . ലിജോ കൊച്ചുപറമ്പിൽ ഉദ്‌ഘാടനം ചെയ്തു . ദൈനംദിന ജീവിതത്തിൽ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തെ ആസ്പദമാക്കി ഫാ . ലിജോ ചെയ്ത പ്രസംഗം ഏറെ ഹൃദ്യമായിരുന്നു .

തുടർന്ന് പോസ്റ്റൽ സർവീസ് റിട്ടയർമെന്റ് കാരെയും സർവീസിൽ 25 വർഷം പൂർത്തിയാക്കിയവരെയും ആദരിച്ചു .

വിവിധ ഓഫീസുകളുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ പരിചയപെടുത്തിയശേഷം കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു . കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധതരം ഗെയിമുകളും നടത്തപ്പെട്ടു. തുടർന്ന് ശ്രീ . ജോർജ് പണിക്കരുടെ നേതൃത്വത്തിൽ ഗാനമേള നടത്തപ്പെട്ടു . സജി പൂത്തൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്ന കുടുംബ സംഗമത്തിൽ ആനീസ് സണ്ണി നന്ദി രേഖപ്പെടുത്തി . ചിക്കാഗോയിലെ അനവധി പോസ്റ്റൽ കുടുംബങ്ങൾ സംഗമത്തിൽ പങ്കുചേർന്നു .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക