Image

കൈരളി യുകെ ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു

Published on 22 November, 2022
 കൈരളി യുകെ ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു

 

ലണ്ടന്‍ : കൈരളി യുകെ ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. 32 ലോക രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2022ലെ വിജയികളെ നിങ്ങള്‍ക്ക് പ്രവചിക്കാം, ഒപ്പം 250 പൗണ്ട് കരസ്ഥമാക്കാം. ലോക ചാമ്പ്യന്മാര്‍ ആരെന്ന ഒരേയൊരുത്തരം മാത്രം മത്സരാര്‍ത്ഥികള്‍ കൊടുത്താല്‍ മതിയാകും. ശരിയുത്തരം നല്‍കുന്ന വ്യക്തികളില്‍ നിന്ന് നറുക്കെടുക്കുന്ന മത്സരാര്‍ത്ഥിക്ക് 250 പൗണ്ട് ആണ് സമ്മാനത്തുകയായി നല്‍കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് മറ്റു ചെലവുകള്‍ ഇല്ല. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും ഈ പ്രവചന മത്സരത്തില്‍ പങ്കെടുക്കാം എന്ന് സംഘാടകര്‍ അറിയിച്ചു.

 


ഒട്ടേറെ സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കൈരളി പുതിയതായി യുകെയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സഹായകരമാകുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. നാട്ടിലെ ഫുട്‌ബോള്‍ ആവേശം പ്രവാസ ജീവിതത്തിലും ഒരുക്കി കൊടുക്കുക എന്നതാണു ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കൈരളി യുകെ സെക്രട്ടറി കുര്യന്‍ ജേക്കബ് അറിയിച്ചു.

കൈരളിയുടെ വെബ്‌സൈറ്റില്‍ (https://www.kairali.uk/) നല്‍കിയിരിക്കുന്ന മത്സര ഫോം ഫില്ല് ചെയ്ത് അയക്കുക മാത്രമേ വേണ്ടുന്നതുള്ളൂ. ലോകത്ത് എവിടെയായാലും ശരി 250 പൗണ്ട് അതിനു തുല്യമായ തുകയോ വിജയ തേടി എത്തുന്നതാണ്

 

Join WhatsApp News
Riyas 2022-12-18 00:35:43
Argentina won 2022 wWorld Cup j Alvarez golden boot winner Martinez Best keeper 4-2 score final
Real Soccer player. 2022-12-18 12:32:58
France wins 3-1. Messy misses a penalty kick.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക