Image

വിമര്‍ശനങ്ങള്‍ പക്വത നേടാന്‍ സഹായിച്ചുവെന്ന് പ്രിയ വാര്യര്‍

ജോബിന്‍സ് Published on 23 November, 2022
വിമര്‍ശനങ്ങള്‍ പക്വത നേടാന്‍ സഹായിച്ചുവെന്ന് പ്രിയ വാര്യര്‍

വിമര്‍ശനങ്ങളും ട്രോളുകളും കൂടുതല്‍ ശക്തയാക്കിയെന്ന് നടി പ്രിയ വാര്യര്‍. തനിക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ ഹൈപ്പ് വന്നതും ട്രോളുകള്‍ വന്നതും എന്തിനാണെന്ന് ഇപ്പോഴും അറിയില്ല. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ കൂടുതല്‍ പക്വത നേടാന്‍ സഹായിച്ചുവെന്ന് പ്രിയ പറഞ്ഞു. 

പുതിയ ചിത്രമായ ഫോര്‍ ഇയേഴ്സിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് നടിയുടെ പ്രതികരണം.'എനിക്ക് വലിയ ഹൈപ്പ് വന്ന സമയത്തും അത് എന്തിനായിരുന്നു എന്ന് എനിക്ക് മനസിലായില്ല. അത് കഴിഞ്ഞു കുറെ ട്രോള്‍ കിട്ടിയ സമയത്തും അത് എന്തിനായിരുന്നു എന്നും മനസിലായിട്ടില്ല. ഒന്നും മനസിലാക്കിയെടുക്കാനുള്ള സമയം എനിക്ക് ഉണ്ടായിരുന്നില്ല. വലിയ ഹൈപ്പിലാണ് എന്ന് മനസിലാക്കി വരുമ്പോഴേക്കും താഴേക്കുള്ള വീഴ്ചയായിരുന്നു. 

ഇതില്‍ ഒന്നിലും എനിക്ക് ഒരു പങ്കുമില്ല എന്നതാണ് വാസ്തവം. ഞാന്‍ എന്തെങ്കിലും ചെയ്തത് കൊണ്ടല്ല ഇതൊന്നും ഉണ്ടാകുന്നത്. എനിക്ക് ചുറ്റും എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്', നടി പറഞ്ഞു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ വാര്യര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. സിനിമയില്‍ ഗായത്രി എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്.

priya warrior-malayalam film-four years

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക