Image

ദില്ലിയില്‍ ജയില്‍ പഴയ ജയിലല്ല; കുറഞ്ഞ പക്ഷം മന്ത്രിയ്‌ക്കെങ്കിലും

ദുര്‍ഗ മനോജ് Published on 23 November, 2022
ദില്ലിയില്‍ ജയില്‍ പഴയ ജയിലല്ല; കുറഞ്ഞ പക്ഷം മന്ത്രിയ്‌ക്കെങ്കിലും

ഡല്‍ഹില്‍ കേജരിവാള്‍ മന്ത്രിസഭയിലെ സത്യേന്ദ്ര ജെയിന്‍ ഇപ്പോള്‍ ജയിലില്‍ ആണ്. രണ്ടു ദിവസം മുന്‍പാണ് മന്ത്രിയുടെ കാല് തിരുമിക്കൊടുക്കുന്ന വീഡിയോ പുറത്തുവന്നത്. എന്നാല്‍ മുഖ്യമന്ത്രി കേജരിവാള്‍ അതിനെ ന്യായീകരിച്ചു പറഞ്ഞത് അതു കാലുതിരുമ്മിക്കൊടുക്കുന്നതല്ല മറിച്ച്, ഫിസിയോ തെറാപ്പി നല്‍കുകയാണ് എന്നാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആ വാര്‍ത്തയിലെ യാഥാര്‍ത്ഥ്യം പുറത്തു വന്നു.

മന്ത്രിയുടെ കാലുതിരുമ്മുന്നത്, ഫിസിയോ തെറാപ്പിസ്റ്റല്ല, മറിച്ച് സ്വന്തം മകളെ ബലാല്‍സംഗം ചെയ്ത പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി റിങ്കു ആണ് എന്ന്. കാര്യങ്ങള്‍ അവിടം കൊണ്ടു തീര്‍ന്നില്ല, ജയിലില്‍ പട്ടിണിയാണെന്നും ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ലെന്നും ഡല്‍ഹി മന്ത്രിയുടെ അഭിഭാഷകര്‍ വാദിച്ചു. അപ്പോള്‍ ദാ വരുന്നു അടുത്ത വീഡിയോ, പഴങ്ങള്‍ ഉള്‍പ്പെടെ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്ന സത്യേന്ദ്ര ജെയിന്‍ ആണ് വീഡിയോയില്‍.

അതോടെ അഭിഭാഷകര്‍ ഉയര്‍ത്തിയ മറ്റൊരു വാദവും പൊളിയുകയാണ്. ജയിലില്‍ എത്തിയ ശേഷം 28 കിലോ ഭാരം കുറഞ്ഞു എന്ന സതേന്ദ്ര ജെയിനിന്റെ വാദവും പൊളിഞ്ഞു. എട്ടുകിലോ കൂടിയതായി ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു. ഏതായാലും എ എ പി യുടെ രാഷ്ട്രീയ എതിരാളികള്‍ സംഭവം കാര്യമായി ഏറ്റെടുത്തിട്ടുണ്ട്.
ജയിലും ശിക്ഷകളും തെറ്റു ചെയ്യുന്നവര്‍ക്കുള്ളതാണ്. ക്രിമിനലുകളെ സമൂഹത്തില്‍ നിന്നും അടര്‍ത്തിമാറ്റി ശിക്ഷ നല്‍കുമ്പോള്‍ അതില്‍ രാഷ്ട്രീയക്കാര്‍ക്കു വേണ്ടി വെള്ളം ചേര്‍ക്കുന്നതു പതിവുകാഴ്ചയാണ്. പലപ്പോഴും സാധാരണക്കാരായ വിചാരണ തടവുകാര്‍ ശിക്ഷാ കാലവധിയോളം വിചാരണ കാത്തു കിടക്കേണ്ട അവസ്ഥയും നമ്മുടെ നാട്ടിലുണ്ട്. ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന നീതിവാക്യം അടിസ്ഥാനപ്പെടുത്തി മുന്നോട്ടു പോകുന്ന രാജ്യമാണു നമ്മുടേത്. അതിനിടയില്‍ ഭരണത്തിന്റെ സുഖമറിഞ്ഞ കുറച്ചു പേര്‍ക്കായി നിയമത്തെ വളച്ചൊടിക്കുന്നത്, ജനങ്ങള്‍ക്ക് നിയമത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ മാത്രമേ സഹായിക്കൂ. 

(Video of minister Satyendra Jaineating Lavishly in cell)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക