Image

വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കള്ളനും ഭഗവതിയും'; ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രത്തിന് തുടക്കം

Published on 23 November, 2022
 വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കള്ളനും ഭഗവതിയും'; ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രത്തിന് തുടക്കം

ഒരു ഇടവേളയ്ക്കു ശേഷം  ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിം?ഗ് ആരംഭിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രത്തില്‍ അനുശ്രീയും ബംഗാളി താരം മോക്ഷയുമാണ് നായികമാരായി എത്തുന്നത്.  പാലക്കാടും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.  

സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വ്വതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. 


കെ വി അനില്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിത് രാജ സംഗീതം പകരുന്നു.  പശ്ചാത്തല സംഗീതം രഞ്ജിന്‍ രാജ്, കലാ സംവിധാനം രാജീവ് കോവിലകം, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, സൗണ്ട് ഡിസൈന്‍ സച്ചിന്‍ സുധാകര്‍, ഫൈനല്‍ മിക്‌സിംഗ് രാജാകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ടിവിന്‍ കെ വര്‍ഗ്ഗീസ്, അലക്‌സ് ആയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷിബു പന്തലക്കോട്, പരസ്യകല യെല്ലോ ടൂത്ത്, കാലിഗ്രാഫി കെ പി മുരളീധരന്‍, ഗ്രാഫിക്‌സ് നിഥിന്‍ റാം. പി ആര്‍ ഒ- എ എസ് ദിനേശ്.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക