Image

മത്സ്യകന്യക കേന്ദ്ര കഥാപാത്രമായി ഒരു മലയാള ചിത്രം, 'ഐ ആം എ ഫാദര്‍' റിലീസിന്

Published on 23 November, 2022
 മത്സ്യകന്യക കേന്ദ്ര കഥാപാത്രമായി ഒരു മലയാള ചിത്രം, 'ഐ ആം എ ഫാദര്‍' റിലീസിന്

 

രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ്  'ഐ ആം എ ഫാദര്‍'. നിരവധി അന്താരാഷ്ട്ര  ഫിലിം ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിയറ്റര്‍ റിലീസായിട്ട് തന്നെയാണ് ചിത്രം എത്തുക. ഡിസംബര്‍ ഒമ്പതിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

മത്സ്യകന്യക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ കണ്ണൂരിന്റെ കടലോര ഭംഗി ആസ്വദിക്കാനാകും. 'അക്കകുരുവി'യിലൂടെ പ്രധാന കഥാപാത്രമായി എത്തിയ  മഹീന്‍,  'തൊണ്ടിമുതലും ദൃക് സാക്ഷി'യും എന്ന സിനിമയിലൂടെ പ്രശസ്തനായ  മധുസൂദനന്‍, അക്ഷര രാജ്, അനുപമ, സാമി എന്നിവര്‍ക്ക് പുറമെ ഇന്‍ഷാ, ആശ്വന്ത്,  റോജി മാത്യു, സുരേഷ് മോഹന്‍, വിഷ്ണു വീരഭദ്രന്‍, രഞ്ജന്‍ ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകന്‍ രാജു ചന്ദ്ര തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയും രാജു ചന്ദ്രയുടേതാണ്.

മധുസൂദനന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വായക്കോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറിലാണ് നിര്‍മാണം. രാജു ചന്ദ്രയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസാര്‍ മുഹമ്മദ്.

 'ഐ ആം എ ഫാദര്‍' എന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലവും , മത്സ്യകന്യകയുടെ ദൃശ്യവുമെല്ലാം, വേറിട്ടൊരു ആസ്വാദനത്തിന് പ്രതീക്ഷ നല്‍കുന്നു.  സഹസംവിധാനം- ബിനു ബാലന്‍. സംഗീതം നവ്‌നീത്. എഡിറ്റിംഗ് - താഹിര്‍ ഹംസ,  ആര്‍ട്ട് - വിനോദ് കുമാര്‍, കോസ്റ്റ്യും - വസന്തന്‍, ഗാനരചന - രാജു ചന്ദ്ര, മേക്കപ്പ് - പിയൂഷ് പുരുഷു, പിആര്‍ഒ  പി ശിവപ്രസാദ്, സ്റ്റില്‍സ് - പ്രശാന്ത് മുകുന്ദന്‍, ഡിസൈന്‍ - പ്ലാന്‍ 3 എന്നിവരാണ് ചിത്രത്തിന്റെ മറ്റ്  പ്രവര്‍ത്തകര്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക