Image

നന്ദിയര്‍പ്പണത്തിന്റെ സന്ദേശവുമായി വീണ്ടുമൊരു താങ്ക്‌സ് ഗിവിംഗ്: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്

Published on 24 November, 2022
നന്ദിയര്‍പ്പണത്തിന്റെ സന്ദേശവുമായി വീണ്ടുമൊരു താങ്ക്‌സ് ഗിവിംഗ്: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്

താങ്ക്‌സ് ഗിവിംഗ് ആഘോഷങ്ങളുടെ ഓര്‍മ്മയുമായി നവംബറിലെ നാലാമത് വ്യാഴാഴ്ച എത്തി. അമേരി്കകയില്‍ ഒന്നാകെ ഉല്‍സവത്തിരക്കാണിപ്പോള്‍, കോവിഡിന്റെ അതിവ്യാപനത്തിന് ഒട്ടാകെ ശമനം വന്ന് മറ്റു നിയന്ത്രണങ്ങള്‍ കൂടാതെ ജനങ്ങള്‍ ഒത്തുകൂടുകയും ആഘോഷങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു തുടുങ്ങിയിട്ടു വരുന്ന ആദ്യ താങ്ക്‌സ് ഗിവിംഗ്. ടര്‍ക്കിഡിന്നറും, കുടുംബസംഗമങ്ങളും പാര്‍ട്ടിയുമായി ആളുകള്‍ മതിമറക്കുന്ന ഉള്‍സവം.

അരനൂറ്റാണ്ടായി അമേരിക്കന്‍ മണ്ണില്‍ വേരുറപ്പിച്ച ഇന്‍ഡ്യന്‍ സമൂഹം, പ്രത്യേകിച്ച് മലയാളി സമൂഹം ഒന്നാകെ താങ്ക്‌സ് ഗിവിംഗ് പരമ്പരാഗത ശൈലിയില്‍ ആഘോഷിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. ഒഴിവാക്കാനാവാത്ത നമ്മുടെ നാടന്‍ രുചിക്കൂട്ടുകളോട്  വിടപറഞ്ഞ് ബേക്ക് ചെയ്തും പൊരിച്ചുമുള്ള ടര്‍ക്കിയും, ഹാമും, സ്റ്റഫിംഗും, വിവിധതരം പൈകളും ഒക്കെ നമ്മുടെ തീന്‍മേശകളില്‍ സ്ഥാനം പിടിക്കുന്ന ദിനം കൂടിയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന ഈ റോളുകളില്‍ നമ്മുടെ ചിന്തകളും ചര്‍ച്ചകളും ഒക്കെ അമേരിക്കന്‍-കരേള രാഷ്ട്രീയങ്ങളെപ്പറ്റിയും വളരുന്ന തലമുറകളെപ്പറ്റിയും തന്നെ.


യുദ്ധങ്ങളും, യുദ്ധക്കെടുതികളും പ്രകൃതി ദുരന്തങ്ങളും ഭീതിവിതച്ച വര്‍ഷമാണ് 2022. നിയന്ത്രണാതീതമായ വിലക്കയറ്റങ്ങളും ആവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യത വരെ കാണേണ്ടി വന്ന വര്‍ഷം. അസമാധാനത്തിന്റെ വാര്‍ത്തകളാണ്  ദിനംപ്രതി നാം കേട്ടു കൊണ്ടിരിക്കുന്നത്.


രാഷ്ട്രീയ അതിപ്രസരങ്ങള്‍ക്കും അഴിമതികള്‍ക്കും കുപ്രസിദ്ധി നേടിയ നമ്മുടെ മാതൃരാജ്യമായ ഭാരതവും ജന്മദേശമായ കേരളവും സാധാരണ ജനങ്ങളെ ദിനം പ്രതി നിരാശരാക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രണയക്കൊലപാതങ്ങള്‍, പീഡനവാര്‍ത്തകള്‍, അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ബലിയാടുകള്‍-ഇവയൊക്കെ കണ്ടില്ലെന്നു നടിക്കുന്ന കുറ്റവാളികള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷകൊടുക്കുന്ന നാട് ലോകത്ത് വേറെയെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയം. സ്‌നേഹിക്കുവിന്‍ പരസ്പരം ക്ഷമിക്കുവാനും പഠിപ്പിച്ച യേശുക്രിസ്തുവിന്റെ പേരില്‍ തന്നെ അടിപിടിയും അക്രമങ്ങളും അടിച്ചമര്‍ത്തലുകളും  തുടര്‍ക്കഥയാകുന്നു. ആധുനിക മാധ്യമങ്ങളിലൂടെ ഹൈടെക്ക് തട്ടിപ്പുകള്‍ നടത്തി കോടിപതികളാകുന്ന ആത്മീയ തട്ടിപ്പുകാര്‍ കേരളത്തില്‍ സുലഭമാണിന്ന്. എന്നിരുന്നാലും രാഷ്ട്രീയ ജാതിമത ചിന്തകള്‍ക്കപ്പുറം ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും തയ്യാറാകുന്ന ചെറിയ സമൂഹവും ആ വഴിയില്‍ ചരിക്കുന്ന പുതിയ തലമുറയും കേരളത്തിന് ആശ്വാസമാകുന്നുണ്ട്.


ജീവന്‍ നിലനിര്‍ത്താനുള്ള ചികിത്സക്കും ഒരു നേരത്തെ ആഹാരത്തിനും പ്രാഥമിക വിദ്യാഭ്യാസത്തിനുമൊക്കെ പെടാപ്പാട്‌പെടുന്ന ആയിരങ്ങള്‍ ഉള്ള നാടാണ് നമ്മുടെ കൊച്ചുകേരളം. മാനം പോകുമെന്നു ഭയന്ന് മുണ്ടുമുറുക്കിയുടുത്ത് മോടിചമയുന്ന നമ്മുടെ സ്വന്തം സഹോദരങ്ങളെ കണ്ടെത്തി, അര്‍ഹരായവര്‍ക്ക്, ഇടനിലക്കാരില്ലാതെ സഹായം എത്തിക്കുവാന്‍ ഈ താങ്ക്‌സ് ഗിവിംഗ് ദിനത്തില്‍ നമുക്ക് പരിശ്രമിക്കാം.


അമേരിക്കന്‍ ഐക്യനാടുകളിലെ പ്രാദേശിക മലയാളി സംഘടനകളുടെ സംഘടനയായി തീരുവാന്‍ ആരംഭം കുറിച്ചു സംഘടനകളുടെ സംഘടനയായി തീരുവാന്‍ ആരംഭം കുറിച്ച സംഘടനകള്‍ ശേഷി നശിച്ചവരായി മാറുന്ന കാഴ്ച ഇന്ന് എല്ലാ മലയാളികള്‍ക്കും വേദനയാണ്. സമൂഹത്തോട് ബാദ്ധ്യതയുള്ളവരായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുവാന്‍ നേതാക്കള്‍ക്കാവട്ടെ എന്നാശംസിക്കുന്നു. അമേരിക്കയുടെ രാഷ്ട്രീയ ഉദ്യോഗ മേഖലകളില്‍ തിളക്കമാര്‍ന്ന നേതൃത്വം നല്‍കുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരീസഹോദരങ്ങള്‍ക്ക് നമുക്ക് നന്ദിയോടെ ആശംസകള്‍ അര്‍പ്പിക്കാം. ഒരു കാലത്ത് രാഷ്ട്രീയ രംഗത്ത് ഒന്നുമാവാതിരുന്ന മലയാളികള്‍ ഇന്ന് ഉജ്ജ്വല നേട്ടങ്ങള്‍ കൈവരിച്ച് രാജ്യഭരണത്തില്‍ പങ്കാളികളാകുന്നു. ഏവര്‍ക്കും സന്തോഷവും സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ താങ്ക്‌സ് ഗിവിംഗ് ദിന മംഗളാശംസകള്‍ നേരുന്നു. നാളിതുവരെ കാത്തുപരിപാലിക്കുന്ന ഈശ്വരസന്നിധിയില്‍ ഒരായിരം നന്ദിയര്‍പ്പിക്കുന്നു. സ്‌നേഹത്തോടെ
ക്യാപ്റ്റന്‍ രാജു ഫിലിപ്പ്‌

Another Thanksgiving with a message of thanksgiving: Captain Raju Philip

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക