Image

ശശി തരൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല ; ലക്ഷ്യം നിയമസഭ

ജോബിന്‍സ് Published on 24 November, 2022
ശശി തരൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല ; ലക്ഷ്യം നിയമസഭ

എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും താരമാവുകയും ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും വിലക്കുകള്‍ മറികടന്ന് മലബാര്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്ത ശശി തരൂര്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. 

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവ് നിന്നോ നിയമസഭയിലേക്ക് മല്‍സരിക്കാനാണ് തരൂര്‍ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്. ഇതോടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയില്ലാത്ത കോണ്‍ഗ്രസ് എം പിമാരുടെ എണ്ണം ഏഴാകും. 

കെ സുധാകരന്‍, കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍, ആന്റോ ആന്റെണി, അടൂര്‍ പ്രകാശ് കൊടിക്കുന്നില്‍ സുരേഷ് എന്നിവാണ് മല്‍സരിക്കാന്‍ സാധ്യയില്ലാത്ത മറ്റ് എം പിമാര്‍. ഇതില്‍ കെ സുധാകരന്‍ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് തന്നെ പിന്‍മാറാനാണ് സാധ്യത. മറ്റുള്ള എം പിമാര്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ താല്‍പര്യവുമില്ല.

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ വരികയാണെങ്കില്‍ നേമത്ത് തരൂര്‍ തന്നെയായിരിക്കും. തിരുവനന്തപുരം മണ്ഡലവും തരൂര്‍ നോട്ടമിടുന്നുണ്ട്. വി എസ് ശിവകുമാറിനെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിപ്പിക്കുകയാണെങ്കില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ശശി തരൂര്‍ തന്നെ വരാനും സാധ്യതയുണ്ട്.

SASI THARUR WILL BE IN NIYAMASABHA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക