MediaAppUSA

നാലു യുവതികള്‍ തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു, പരാതിയുമായി യുവാവ്

Published on 24 November, 2022
  നാലു യുവതികള്‍ തന്നെ  തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു, പരാതിയുമായി യുവാവ്

പഞ്ചാബിലെ ജലന്തറില്‍ നാലു യുവതികള്‍  യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു.   ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഫാക്ടറി തൊഴിലാളിയെയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന നാലു യുവതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ലതര്‍ കോംപ്ലക്‌സ് റോഡില്‍ തടഞ്ഞുനിര്‍ത്തി വിലാസം ചോദിക്കുന്നു എന്ന വ്യാജനെയാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്.

22നും 23 നും ഇടയില്‍ പ്രായമുള്ള നാല് യുവതികള്‍ ചേര്‍ന്നാണ് യുവാവിനെ കാറില്‍ കയറ്റിയത്. തന്നെ അബോധാവസ്ഥയിലാക്കിയെന്നും നാല് യുവതികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്നും ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് യുവതികള്‍   യുവാവിനെ റോഡില്‍ ഉപേക്ഷിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക