MediaAppUSA

സസ്പെൻഷനിലായ എൽദോസ് കുന്നപ്പിള്ളിയെ പാർട്ടി പരിപാടികളിലേക്ക് ക്ഷണിച്ചു, വിവാദം

Published on 24 November, 2022
സസ്പെൻഷനിലായ എൽദോസ് കുന്നപ്പിള്ളിയെ  പാർട്ടി പരിപാടികളിലേക്ക് ക്ഷണിച്ചു, വിവാദം

കൊച്ചി:പീഡനകേസിൽ പ്രതിയായതിനെതുടർന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്ത എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ വീണ്ടും പാർട്ടി പരിപാടികളിലേക്ക് ക്ഷണിച്ചത് വിവാദമായി. പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയാണ് പരിപാടികളിലേക്ക് ക്ഷണിച്ചത്.

സസ്പെൻഷൻ നിലനിൽക്കെ  കുന്നപ്പിള്ളിയെ ക്ഷണിച്ചു , കുന്നപ്പിള്ളിയുടെ ചിത്രം വച്ച പോസ്റ്റർ പുറത്തിറക്കി.ഇതിനെതിരെ പ്രതിഷേധവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു

.പീഡനക്കേസിലെ പ്രതിയെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ഇവരുടെ ആക്ഷേപം.എന്നാൽ പ്രാദേശിക പരിപാടികൾക്ക് വിലക്കില്ലെന്നായിരുന്നു പ്രാദേശീക നേതാക്കളുടെ ഔദ്യോഗിക വിശദീകരണം.വിവാദമായതോടെ പരിപാടിക്ക് എംഎൽഎയെ പങ്കെടുപ്പിക്കുന്നത് വിലക്കി ഡീസിസി നേതൃത്വം രംഗത്തെത്തി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക