Image

നവംബര്‍ 25: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 

Published on 24 November, 2022
നവംബര്‍ 25: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 

നവംബര്‍ 25: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം
ലോകത്തെമ്പാടും നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ യുള്ള അന്താരാഷ്ട്രദിനമായി ആചരിക്കുന്ന അവസരത്തില്‍, ഇതുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടികള്‍ വേണമെന്ന്, യാക്കോബായ സഭയുടെ  വനിതകളുടെ സംഘടന കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ  സമാജം ആവശ്യപ്പെട്ടു.  
മാനസികവും, ശാരീരികവുമായ അക്രമങ്ങളും, പ്രത്യേകിച്ച് ലൈംഗിക അതിക്രമങ്ങളും ഇപ്പോഴത്തെ മഹാമാരിയുടെ സമയത്ത് വര്‍ദ്ധിച്ചു എന്നും, അതോടൊപ്പം സ്ത്രീഹത്യകളും കോവിഡ് സമയത്ത് ലോകമെമ്പാടും കൂടിയിട്ടുണ്ട്. ഒറ്റപ്പെടലിന്റെ സമ്മര്‍ദ്ദവും, വേദനയും, ഉത്കണ്ഠയും, ഗാര്‍ഹിക പീഡനങ്ങള്‍ക്ക് കാരണമായെന്നും, അക്രമികളും ഇരകളും ഒരേ സ്ഥലത്ത് കൂടുതല്‍ സമയം ഒരുമിച്ച് താമസിക്കേണ്ടിവരുന്നതും കാര്യങ്ങള്‍ വഷളാക്കുന്നതിന് കാരണമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി. 

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി, സ്ത്രീകള്‍ക്ക് തങ്ങളുടെ പരാതി പറയാന്‍ സാധിക്കുന്ന കൂടുതല്‍ ഇടങ്ങള്‍ സൃഷ്ടിക്കണമെന്നും, തങ്ങളുടെ അവകാശങ്ങളും സ്ഥാനവും നേടിയെടുക്കാന്‍ തക്ക വിധത്തില്‍ സ്ത്രീകളെ രൂപപ്പെടുത്തിയെടുക്കണമെന്നും, രാഷ്ട്രീയമായതും പൊതുവായതുമായ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സ്ത്രീകളെ കൂടുതലായി ഏര്‍പ്പെടുത്തണമെന്നും ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. 

സമ്മേളനത്തില്‍ കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ  സമാജം സെക്രട്ടറി ശ്രീമതി മറിയക്കുട്ടി ബേബി കറുകപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റവ.ഫാ. ഡോ. പ്രിന്‍സ് പൗലോസ് ഉദ്ഘാടനം നിര്‍വഹിച്ചു. 17 പള്ളികളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു,


വാര്‍ത്ത നല്‍കിയത്
Fr.Dr.Prince Paulose 9446842100 (President)
Mrs. Mariyakutty Baby 9656449455 (Secretary)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക