Image

വാക്‌സിൻ എടുത്തവരിലും കോവിഡ് മരണം ഗണ്യമായി വർധിച്ചു 

Published on 24 November, 2022
വാക്‌സിൻ എടുത്തവരിലും കോവിഡ് മരണം ഗണ്യമായി വർധിച്ചു 




പ്രതിരോധ കുത്തിവയ്‌പോ അതിന്റെ ബൂസ്റ്ററോഎടുത്തവരിൽ നല്ലൊരു ശതമാനം കോവിഡ് ബാധിച്ചു മരിക്കുന്നുണ്ടന്നു പഠനം. 
അമേരിക്കയിൽ ഓഗസ്റ്റിൽ കോവിഡ് ബാധിച്ചു മരിച്ചവരിൽ 58% പേർ പ്രതിരോധ കുത്തിവയ്‌പോ ബൂസ്റ്ററോ എടുത്തവർ ആണെന്നു 'വാഷിംഗ്‌ടൺ പോസ്റ്റ്' നടത്തിയ വിശകലനത്തിൽ കണ്ടു. 

രണ്ടു വർഷം മുൻപ് മഹാമാരി തുടങ്ങിയ ശേഷം ഇതാദ്യമാണ് കോവിഡ് മൂലം മരിക്കുന്നവരിൽ ഭൂരിപക്ഷം പേർ ഭാഗികമായെങ്കിലും വാക്‌സിൻ എടുത്തവർ ആകുന്നത്. കേന്ദ്ര-സംസ്ഥാന രേഖകൾ വച്ച് നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തൽ. 

റിപ്പോർട്ടിൽ പറയുന്നത്: 2021 സെപ്റ്റംബറിൽ കോവിഡ് മൂലം മരിച്ച 23% മാത്രമേ കുത്തിവയ്പ് എടുത്തിരുന്നുള്ളൂ. ഈ വർഷം ജനുവരി-ഫെബ്രുവരിയിൽ അത് 42% ആയി.

എന്തു കൊണ്ട് ഈ വർധന എന്ന ചോദ്യത്തിന്റെ മറുപടി: കോവിഡ് വാക്‌സിനുകളുടെ കരുത്തു കുറയുന്നുണ്ടാവാം. മാത്രമല്ല, കൂടുതൽ വ്യാപിക്കുന്ന വൈറസ് വകഭേദങ്ങൾ വാക്‌സിനുകളെ മറികടക്കുന്നു. 

"കുത്തിവയ്ക്കാത്തവരുടെ മഹാമാരിയാണിത് എന്നു ഇനി പറയാൻ വയ്യ," വിശകലനം നടത്തിയ കൈസർ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് സിന്തിയാ ഫോക്സ് പറയുന്നു. 

കഠിന രോഗവും മരണവും ഒഴിവാവാക്കാൻ വാക്‌സിനുകൾക്കുള്ള കഴിവിനെ കുറിച്ച് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തണി ഫൗച്ചി ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ കോവിഡ് വാക്‌സിനുകൾ കാലക്രമേണ നിർവീര്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വൈറസ് വകഭേദങ്ങൾ വരുന്നതാണ് കാരണം. 

പ്രായം ചെന്നവരാണ് കൂടുതലും ഇരകളാവുന്നതെന്നു 'സയന്റിഫിക് അമേരിക്കൻ' പറയുന്നു. കൈസർ ഫൗണ്ടേഷൻ പറയുന്നത് 65 നു മുകളിൽ ഉള്ളവർക്കു കോവിഡ് മരണങ്ങൾ ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 125% വർധിച്ചുവെന്നാണ്. 

ലോകാരോഗ്യ സംഘടന പറയുന്നത് സമീപകാലത്തു കോവിഡ് മരണങ്ങൾ 90 ശതമാനത്തോളം കുറഞ്ഞെന്നാണ്. 

More vaccinated people dying from Covid in US now 

 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക