Image

സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 10 മുതല്‍  പാലായില്‍; സ്വാഗത സംഘം രൂപീകരിച്ചു.

എബി ജെ ജോസ് Published on 24 November, 2022
സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 10 മുതല്‍  പാലായില്‍; സ്വാഗത സംഘം രൂപീകരിച്ചു.

പാലാ: ചെറിയാന്‍ ജെ കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 10 മുതല്‍ 17 വരെ നടത്തപ്പെടുന്ന 
കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ഓള്‍ കേരള അണ്ടര്‍ 19 ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. 

ഭാരവാഹികളായി ജോസ് കെ മാണി എം പി, തോമസ് ചാഴികാടന്‍ എം പി, മാണി സി കാപ്പന്‍ എം എല്‍ എ, സെബാസ്റ്റ്യന്‍ ജി മാത്യു, ലാലിച്ചന്‍ ജോര്‍ജ്, കമറുദീന്‍ അറക്കല്‍, ടി കെ ഇബ്രാഹിംകുട്ടി എന്നിവര്‍ (രക്ഷധികാരികള്‍)

 മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര (ചെയര്‍മാന്‍) ജോയ് ജോര്‍ജ്, പി എം ജോസഫ്, സണ്ണി ഡേവിഡ്, ടോബിന്‍ കെ അലക്‌സ്, സതീഷ് ചൊള്ളാനി, ബിനീഷ്  ചൂണ്ടച്ചേരി, നന്ദകുമാര്‍ വര്‍മ, ബിജു തോമസ് (വൈസ് ചെയര്‍മാന്‍)

കെ എസ് പ്രദീപ് കുമാര്‍ (കണ്‍വീനര്‍), ജോസിറ്റ് ജോണ്‍ (സെക്രട്ടറി),
 അച്ചു എസ് (ജനറല്‍ കണ്‍വീനര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

സ്വാഗത സംഘം രൂപീകരണ യോഗം മാണി സി കാപ്പന്‍ എം എല്‍ എ ഉത്ഘാടനം ചെയ്തു. കെ അജി അധ്യക്ഷത വഹിച്ചു..

പാലായില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ മത്സരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്  വേണ്ടി പാലാ സ്‌പോര്‍ട്‌സ് അക്കാദമിയാണ് സംഘടിപ്പിക്കുന്നതെന്ന് പാലാ സ്‌പോര്‍ട്‌സ് അക്കാദമി സെക്രട്ടറി കെ എസ് പ്രദീപ് കുമാര്‍ അറിയിച്ചു.

14 ജില്ലകളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യ റൗണ്ടില്‍ 4 ടീമുകള്‍ അടങ്ങുന്ന ലീഗ് ആയാണ് മത്സരങ്ങള്‍ നടക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ മത്സരങ്ങള്‍ നോക്ക് ഔട്ട് രീതിയില്‍ ആവും. 1,2,3 സ്ഥാനക്കാര്‍ക്ക് ട്രോഫികള്‍ ഉണ്ടായിരിക്കും.

ഫോട്ടോ അടിക്കുറിപ്പ്

പാലായില്‍ നടക്കുന്ന സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘം രൂപീകരണ സമ്മേളനം മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക