Image

പാലാ ഐ എം എ യ്ക്കു പുതിയ മന്ദിരം

എബി ജെ ജോസ് Published on 24 November, 2022
പാലാ ഐ എം എ യ്ക്കു പുതിയ മന്ദിരം

പാലാ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലാ ശാഖയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം 26 ന്  ശനിയാഴ്ച്ച നടക്കും. വൈകിട്ട് 6.30 നു പാലാ തൊടുപുഴ റോഡില്‍ ഇളംന്തോട്ടം പള്ളിക്കു സമീപം നിര്‍മ്മിച്ച കെട്ടിട സമുച്ചയം ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നുഹു ഉദ്ഘാടനം ചെയ്യും.  ജോസ് കെ മാണി എം പി, മാണി സി കാപ്പന്‍ എം എല്‍ എ, ഐ എം എ നിയുക്ത അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ആര്‍ വി അശോകന്‍, ഐ എം എ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ.ജോസഫ് മാണി, ഐ എം എ മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ റോയ് എബ്രാഹാം കള്ളിവയലില്‍, മുന്‍ ഐ എം എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സിറിയക് തോമസ്,, പാലാ ഐ എം എ സെക്രട്ടറി ഡോ. എബി ചാക്കോ, ഡോ.അലക്‌സ് ബേബി, ചലച്ചിത്ര താരം മിയ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തില്‍ ഐ എം എ പാലാ യൂണിറ്റ് പ്രസിഡന്റ് ഡോ ജോസ് കുരുവിള കോക്കാട്ട് അധ്യക്ഷത വഹിക്കും. തുടര്‍ന്നു പാലാ ഐ. എം. എ യിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉണ്ടായിരിക്കും. പാലാ ഐ. എം. എ യുടെ പുതിയ പ്രസിഡന്റായി ഡോ.പ്രദീപ് മാത്യു അധികാരമേല്‍ക്കുന്നതാണ്. ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ക്കും, മെഡിക്കല്‍ ക്യാമ്പുകള്‍ക്കും, ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ക്കും ഉതകുന്ന രീതിയില്‍ 300 ആളുകള്‍ക്കു ഇരിക്കാവുന്ന ഹാളും അനുബന്ധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്.

ഫോട്ടോ അടിക്കുറിപ്പ്

പാലാ ഐ എം എ യുടെ പുതിയ മന്ദിരം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക