Image

അടുത്ത കാലാവസ്ഥാ ഉച്ചകോടി യു.എ.ഇയില്‍, 140 രാഷ്ട്രത്തലവന്മാരെത്തും

Published on 24 November, 2022
അടുത്ത  കാലാവസ്ഥാ ഉച്ചകോടി യു.എ.ഇയില്‍,  140 രാഷ്ട്രത്തലവന്മാരെത്തും

അബുദാബി: 2023ലെ കാലാവസ്ഥ ഉച്ചകോടി യുഎഇയിലെ ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 140ലേറെ രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ മേധാവികളും ഉള്‍പ്പെടെ 80,000 പേര്‍ പങ്കെടുക്കും.

മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്. കാലാവസ്ഥാ ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും യുഎഇയുടെ കാലാവസ്ഥാ പ്രതിനിധിയും മസ്ദാര്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍ വിശദീകരിച്ചു. കാര്‍ബണ്‍ രഹിത യുഎഇ (നെറ്റ് സീറോ 2050) എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

രാഷ്ട്രപതി ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ നേതൃത്വത്തില്‍ ദശാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ യുഎഇ പരിസ്ഥിതി സൗഹൃദ നയങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരുന്നതായും പറഞ്ഞു. ഇന്നു കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ രാജ്യം കൈവരിച്ച റെക്കോര്‍ഡ് നേട്ടം ഷെയ്ഖ് സായിദിന്റെ ദീര്‍ഘവീക്ഷണ ഫലമാണെന്നും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക