Image

മെട്രോ രണ്ടാം ഘട്ടം അനിശ്ചിതത്വത്തില്‍; പൂര്‍ത്തിയാകുമെന്ന് ഉറപ്പില്ലെന്ന് ഫ്രഞ്ച് വികസന ബാങ്ക്

Published on 24 November, 2022
മെട്രോ രണ്ടാം ഘട്ടം അനിശ്ചിതത്വത്തില്‍; പൂര്‍ത്തിയാകുമെന്ന് ഉറപ്പില്ലെന്ന് ഫ്രഞ്ച് വികസന ബാങ്ക്

കൊച്ചി:  2016ലെ എസ്റ്റിമേറ്റ് അനുസരിച്ചു കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ 11.17 കിലോമീറ്റര്‍ മെട്രോ നിര്‍മിക്കാന്‍ കെഎംആര്‍എല്‍ 2577 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ടാണു കേന്ദ്രത്തിനു സമര്‍പ്പിച്ചത്. ഇത് 1957.05 കോടി രൂപയായി കേന്ദ്രം വെട്ടിക്കുറച്ചു. നഗര വികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു കിലോമീറ്റര്‍ മെട്രോ നിര്‍മിക്കാന്‍ 250 കോടി രൂപ ചെലവു വരും.

അതാണെങ്കില്‍ പോലും 2750 കോടി രൂപ വേണം കാക്കനാട് ലൈന്‍ നിര്‍മിക്കാന്‍. പൂര്‍ത്തിയാക്കുമെന്ന് ഉറപ്പില്ലാത്ത പദ്ധതിക്കു വായ്പ നല്‍കാനാവില്ലെന്നാണ് എഎഫ്ഡി നിലപാട്. 5181.79 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മാണം തുടങ്ങിയ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ ചെലവ് 7100 കോടി രൂപയായി. മെട്രോ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ഇപ്പോഴത്തെ നിലയില്‍ 3500 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു എഎഫ്ഡി വിലയിരുത്തല്‍.

കൊച്ചി മെട്രോയ്ക്ക് ഡിഎംആര്‍സി തയാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് അനുസരിച്ച്, മെട്രോ തൃപ്പൂണിത്തുറ പേട്ട വരെ സര്‍വീസ് നടത്തുമ്പോള്‍ പ്രതിദിനം 4.5 ലക്ഷം യാത്രക്കാരുണ്ടാവുമെന്നാണു കണക്ക്.

ഇത് യഥാര്‍ഥത്തില്‍ 70,000 മാത്രമേയുള്ളു. ഡിപിആറിലെ കണക്കുകളും യഥാര്‍ഥ കണക്കുകളും താരതമ്യം ചെയ്തു പരിശോധിക്കാന്‍ എഎഫ്ഡി ഫ്രഞ്ച് കണ്‍സല്‍റ്റിങ് ഏജന്‍സിയായ 'സിസ്ട്ര'യെ ചുമതലപ്പെടുത്തി. മെട്രോ രണ്ടാം ഘട്ടത്തിനു വായ്പയില്ല എന്ന തീരുമാനത്തിന് ഇതും കാരണമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക