Image

അന്യ ജാതിക്കാരനുമായി പ്രണയം; പത്തൊമ്പതുകാരിയെ മാതാവ് കൊലപ്പെടുത്തി

Published on 25 November, 2022
അന്യ ജാതിക്കാരനുമായി പ്രണയം; പത്തൊമ്പതുകാരിയെ മാതാവ് കൊലപ്പെടുത്തി

ചെന്നൈ: തിരുനെല്‍വേലിയില്‍ ഇതരജാതിക്കാരനെ പ്രണയിച്ച മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യക്ക് ശ്രമിച്ചു. തിരുനെല്‍വേലി ശീവലപേരി പാലാമടൈ പെരുമാള്‍ കോവില്‍ തെരുവില്‍ പേച്ചി- ആറുമുഖ കനി ദമ്പതികളുടെ മകള്‍ അരുണയാണ് (19) കൊല്ലപ്പെട്ടത്.

കോയമ്പത്തൂരിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അരുണ സഹപാഠിയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം വീട്ടുകാര്‍ അംഗീകരിച്ചില്ല. വീട്ടുകാര്‍ മറ്റൊരു വിവാഹാലോചന നടത്തിയെങ്കിലും കാമുകനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് അരുണ ശഠിച്ചു. തുടര്‍ന്നാണ് ബുധനാഴ്ച രാത്രി ഉറക്കത്തിലായിരുന്ന അരുണയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കൈഞരമ്പ് മുറിച്ചും വിഷം കുടിച്ചും ആറുമുഖ കനിയും ആത്മഹത്യക്ക് ശ്രമിച്ചു.

വ്യാഴാഴ്ച രാവിലെ അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ആറുമുഖ കനി അത്യാസന്ന നിലയില്‍ തിരുനെല്‍വേലി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക