Image

ഫുട്‌ബോള്‍ ആരാധനയ്‌ക്കെതിരെ സമസ്ത ; പോര്‍ച്ചുഗല്ലിന്റെ കൊടി കെട്ടരുത് 

ജോബിന്‍സ് Published on 25 November, 2022
ഫുട്‌ബോള്‍ ആരാധനയ്‌ക്കെതിരെ സമസ്ത ; പോര്‍ച്ചുഗല്ലിന്റെ കൊടി കെട്ടരുത് 

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം അതിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധനയെ വിമര്‍ശിച്ചും വിശ്വാസികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയും സമസ്ത രംഗത്ത്. പോര്‍ച്ചുഗല്‍ പോലുള്ള ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ കൊടി കെട്ടുന്നതും താരാരാധന നടത്തുന്നതും ശരിയല്ലെന്നും സമസ്ത പറയുന്നു. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി രംഗത്ത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാര്‍ക്ക് നല്‍കിയ വിഷയത്തിലാണ് സമസ്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

വിനോദങ്ങള്‍ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്ലാം ശക്തമായി താക്കീത് ചെയ്യുന്നു. എന്നാല്‍ നമസ്‌ക്കാരങ്ങളെ ഒകെ തടസപ്പെടുത്തുന്ന രീതിയില്‍ ഒരിക്കലും ഫുട്‌ബോള്‍ ലഹരി ബാധിക്കരുതെന്നും സമസ്ത പറയുന്നു.

ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്. 

പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വക ഇല്ലാത്തവനൊക്കെ എന്തിനാണ് ഫുട്‌ബോള്‍ ലഹരിയുടെ പേരില്‍ കിടന്ന് ആര്മാദിക്കുന്നതെന്നും ഹീറോ വര്‍ഷിപ് തെറ്റാണെന്നും സമസ്ത പറയുന്നു.

samastha aganist footbal

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക