Image

തൃശൂരില്‍ സ്വകാര്യബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞു

ജോബിന്‍സ് Published on 25 November, 2022
തൃശൂരില്‍ സ്വകാര്യബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞു

തൃശൂരില്‍ ബസപകടം. കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തിരുവില്യാമലയിലേക്ക് വരികയായിരുന്ന സുമംഗലി ബസാണ് അപകടത്തില്‍പ്പെട്ടത്. 30 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. പത്തടിയോളം താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരായിരുന്നു അപകടസമയം ബസിലുണ്ടായിരുന്നത്.

നാട്ടുകാരും പൊലീസുകാരും ചേര്‍ന്നാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നിസാരപരിക്കേറ്റവരെ പഴയന്നൂര്‍ വടക്കേത്തറ സമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

bus accident kondazhi

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക