Image

അഞ്ചാം പനി ആഗോള രോഗഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടന

ജോബിന്‍സ് Published on 25 November, 2022
അഞ്ചാം പനി ആഗോള രോഗഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടന

ലോകത്താകമാനം അഞ്ചാംപനി കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

കോവിഡ് മഹാമാരിയുടെ ആരംഭം മുതല്‍ അഞ്ചാംപനി വാക്സിന്‍ കുത്തിവെപ്പ് ഗണ്യമായി കുറഞ്ഞതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ രോഗം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ട്. കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. തുടര്‍ന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും ഏതൊക്കെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം എന്നതടക്കം തീരുമാനിക്കുക.

measles-now-an-imminent-global-threat

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക