Image

ആന്റണി ജോസിന് കേളി യാത്രയയപ്പു നല്‍കി

Published on 25 November, 2022
 ആന്റണി ജോസിന് കേളി യാത്രയയപ്പു നല്‍കി

 


റിയാദ് : നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി നസീം മുന്‍ ഏരിയ കമ്മിറ്റിയംഗവും ഹരാജ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ആന്റണി ജോസിന് നസീം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. എറണാകുളം സ്വദേശിയായ ആന്റണി ജോസ് നസീമില്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.

ഏരിയ പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ ഏരിയ കമ്മറ്റി അംഗം ഗോപാലകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ഏരിയാ പ്രസിഡന്റ് ഉല്ലാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റിയംഗം സുരേഷ് ലാല്‍, റോദ ഏരിയ രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം, രക്ഷാധികാരി സമിതി അംഗങ്ങളായ ഷാജി, ഹാരിസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ഗിരീഷ് കുമാര്‍, വാസുദേവന്‍ യുണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഏരിയയുടെ ഉപഹാരം സെക്രട്ടറി ആന്റണി ജോസിന് കൈമാറി. യാത്രയയപ്പിന് ആന്റണി ജോസ് നന്ദി പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക