Image

പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് കുടുബ സംഗമം കുവൈറ്റില്‍ സംഘടിപ്പിച്ചു

Published on 25 November, 2022
 പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് കുടുബ സംഗമം കുവൈറ്റില്‍ സംഘടിപ്പിച്ചു

 

കുവൈറ്റ്: പാലാ രൂപതയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പാലാ രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ Pala Diocese Migrants Apostolate (PDMA) കുവൈറ്റ് ഘടകത്തിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം സമുചിതമായി ആഘോഷിച്ചു. അബാസിയ യുണൈറ്റഡ് ഇന്‍ഡ്യന്‍ സ്‌കൂളില്‍ നവംബര്‍ 17 വ്യാഴാഴ്ച 7ന് നടന്ന ചടങ്ങ് പിഡിഎംഎ രൂപതാ ഡയറക്ടര്‍ റവ.ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍ ഉദ്ഘാടനം ചെയ്തു. കുവൈറ്റില്‍ ശുശ്രൂഷ ചെയ്യുന്ന സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ വികാരി ഫാ. ജോണി ലൂയിസ് മഴുവംചേരി ഒഎഫ്എം, ഫാ. ജോണ്‍സണ്‍ നെടുന്പ്രത്ത് എസ്ഡിബി, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കല്‍ ഒഎഫ്എം, എസ്എംസിഎ പ്രസിഡന്റ് സന്‍സിലാല്‍ പാപ്പച്ചന്‍ ചക്യത്ത് തുടങ്ങിയവര്‍ ക്ഷണിതാക്കാളായി ചടങ്ങില്‍ പങ്കെടുത്തു.


അഞ്ഞൂറില്‍ പരം പാലാ രൂപതാംഗങ്ങള്‍ പങ്കെടുത്ത കുടുംബ സംഗമത്തോടനുബന്ധിച്ച് പാലാ രൂപതാംഗമായിരുന്ന വാഴ്ത്തപ്പെട്ട തേവര്‍പറന്പില്‍ കുഞ്ഞച്ചന്റെ ഓര്‍മ തിരുനാളും ആഘോഷിച്ചു. പരിശുദ്ധ കത്തോലിക്കസഭയോടും സഭാ സംവിധാനങ്ങളോടും മതൃസഭയായ സിറോ മലബാര്‍ സഭയുടെ കുവൈറ്റിലെ ഒദ്യോഗിക സംഘടനയായ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷനോട് ചേര്‍ന്ന് നിന്ന് പാലാ രൂപതാംഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിഡിഎംഎ ഡയറക്ടര്‍ അഭിനന്ദിച്ചു. പാലാ രൂപതയുടെ വിശ്വാസ പാരന്പര്യവും സാംസ്‌കാരിക തനിമയും വിദേശങ്ങളില്‍ വസിക്കുന്ന രൂപതാംഗങ്ങള്‍ വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. പ്രവാസി അപ്പോസ്റ്റലേറ്റിന്റെ രൂപീകരണത്തിനു ശേഷം കുറഞ്ഞ കാലം കൊണ്ട് തന്നെ അന്‍പത്തി രണ്ട് രാജ്യങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ സാധിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

 

പഠനത്തിനും ജോലിയ്ക്കുമായി വിദേശങ്ങളലെത്തുന്ന രൂപതാംഗങ്ങള്‍ക്ക് അതാത് രാജ്യത്തെ അപ്പോസ്റ്റലേറ്റ് ഘടകങ്ങള്‍ വഴി ആവശ്യമായ പിന്തുണ നല്‍കുക, നാട്ടില്‍ വസിക്കുന്ന അവരുടെ മാതാപിതാക്കള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, നോര്‍ക്ക പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് വിദേശത്തായിരിക്കുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍ക്കുക തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളിലൂടെ പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് അതിന്റെ വളര്‍ച്ചയുടെ പാതയിലാണെന്ന് ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍ അറിയിച്ചു.

പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് കോര്‍ഡിനേറ്റര്‍ സിവി പോള്‍ പാറയ്ക്കല്‍, അധ്യക്ഷത വഹിച്ച യോഗത്തില്‍, സെക്രട്ടറി റ്റോമി സിറിയക്ക് കണീച്ചുകാടു് സ്വാഗതവും ട്രഷറര്‍ സിബി സ്‌കറിയാ കൃതജ്ഞതയും അറിയിച്ചു. പ്രഥമ ജനറല്‍ കോര്‍ഡിനേറ്റര്‍ ഡൊമിനിക് മാത്യു, പിഡിഎംഎ മിഡില്‍ ഈസ്റ്റ് ഡെലിഗേറ്റ് ജോബിന്‍സ് ജോണ്‍, വനിതാ കോര്‍ ടീം അംഗം സീനാ ജിമ്മി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കുവൈറ്റില്‍ ദീര്‍ഘകാലമായി സേവനമനുഷ്ടിക്കുന്ന വടക്കേ അറേബ്യ സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ വി കാര്‍ ഫാദര്‍ ജോണി ലൂയിസ് ഒഎഫ്എം നെ പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് വിശിഷ്ഠ സേവനത്തിനുള്ള പ്രത്യേക പ്രസ്തി ഫലകം നല്‍കി ആദരിച്ചു. കുവൈറ്റ് വിശ്വാസി സമൂഹത്തിനെ വിശ്വാസ തീക്ഷ്ണതയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ സംഘടനാപരമായ നേതൃത്വം നല്‍കുന്ന സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ദീര്‍ഘകാല സേവനങ്ങളെ മുന്‍നിര്‍ത്തി നല്‍കിയ ആദരവിനുള്ള പ്രസ്തിഫലകം എസ് എം സി എ പ്രസിഡന്റ് സന്‍സിലാല്‍ ചക്യത്ത്, ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ജോസഫ്, ട്രഷറര്‍ ജോസ് മത്തായി, എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മുപ്പതു് വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം ജ·നാട്ടിലേയ്ക്ക് തിരികെ പോകുന്ന പാലാ രൂപത അംഗം ജയ്‌സണ്‍ സേവ്യര്‍ മുണ്ടംപ്ലാക്കലിനു് ചടങ്ങില്‍ യാത്രയയപ്പും പ്രസ്തി ഫലകവും നല്‍കി. കുവൈറ്റിലെ ദേവാലയ ശിശ്രൂഷകളില്‍ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങള്‍ ബഹുമാനപ്പെട്ട വൈദികര്‍ അനുസ്മരിച്ചു.

എ. എം. ജയിംസ്, ഐവി അലക്‌സ്, ബിജു എണ്ണന്പ്ര, സജി സെബാസ്റ്റ്യന്‍, സുനില്‍ തൊടുക, ജയ്‌സണ്‍ സേവ്യര്‍, തോമസ് മുണ്ടിയാനി, ജോഫി പോള്‍, ജോര്‍ജ്ജ് വാക്കത്തിനാല്‍, ചെസില്‍ ചെറിയാന്‍, റിജോ ജോര്‍ജ്ജ് , റോബിന്‍ തോമസ്, ജസ്റ്റിന്‍ മാത്യു, നീമാ അനീഷ്, ധന്യാ ജോര്‍ജ്ജ്, സോബിന്‍ മാത്യു, ജോസി കിഷോര്‍ ചൂരനോലി, തുടങ്ങിയ കോര്‍ ടീം അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അഡ്വ.സുബിന്‍ അറയ്ക്കല്‍, റീണൂ ജോര്‍ജ്ജ്, അനൂപ് ആന്‍ഡ്രൂസ്, അനൂപ് ജോണ്‍, കിഷോര്‍ ചൂരനോലി, ജോമി തോമസ്, അനീഷ് ഫിലിപ്പ്, സക്കറിയ ജോസഫ്, ലിന്‍ഡാ സാബു, ഷാജി ജോര്‍ജ്ജ്, ബോബി പറ്റാണി, തോമസ് വര്‍ഗ്ഗീസ്, ജിന്‍സ് ജോയി, ഷിബു ജോണ്‍, കുഞ്ഞുമോന്‍ ജോസഫ് , ജോര്‍ജ്ജ് അബ്രാഹം, ഡെന്നീസ് ജോസ്, ജോര്‍ജ്ജ് കുട്ടി ജോസഫ്, ജിയോമോന്‍ ജോയ്, കുര്യന്‍ മാത്യു, ഷാജി മാത്യു, ഷിംസണ്‍ പറവന്‍മേല്‍, റ്റോമി മുരിക്കന്‍, സീമാ ജോബി, ബാബു ജോസഫ്, ഡേവിസ് ജോണ്‍, റോജി മാത്യു, ഷൈനി ലിജോ, അനിതാ സജി, ലിജോ കെല്ലി എന്നിവര്‍ വിവിധ സബ് കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. ജയിംസ് മോഹന്‍, ആന്‍ഡ്രിയ സാബു എന്നിവര്‍ പ്രോഗ്രാം അവതാരകരായി പ്രവര്‍ത്തിച്ചു.

രൂപതാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകി. വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നോടെ യോഗം അവസാനിച്ചു. കുടുംബ സംഗമത്തിനായി രൂപതാ ആസ്ഥാനത്തു നിന്നും കുവൈറ്റില്‍ എത്തിച്ചേര്‍ന്ന ഡയറക്ടര്‍ ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍ വിമാനത്താവളത്തില്‍ യാത്രയയപ്പു നല്‍കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക