Image

കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു

Published on 25 November, 2022
 കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു.നവംബര്‍ 11 വെള്ളിയാഴ്ച കബദ് റിസോര്‍ട്ടില്‍ ആയിരുന്നു ഈ വര്‍ഷത്തെ സ്‌നേഹ സംഗമം സംഘടിപ്പിച്ചത്.

പ്രസിഡന്റ് യാക്കൂബ് എലത്തൂരിന്റെ അധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച കുടുംബ സംഗമം കെ എ രക്ഷാധികാരി ഈ .കെ അബ്ദുല്‍റസാഖ് ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഹബീബ് എടേക്കാട് സ്വാഗതവും പറഞ്ഞു. കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ അംഗങ്ങളും കൂടാതെ എലത്തൂര്‍ നിവാസികളും ചടങ്ങില്‍ പങ്കെടുത്തു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി കലാ കായിക മത്സരങ്ങളും കൂടാതെ വിനോദ പരിപാടികളും ഉണ്ടായിരുന്നു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. കൂടാതെ നറുക്കെടുപ്പിലൂടെ മെഗാ സമ്മാന വിജയിയായി തെരെഞ്ഞെടുത്ത ഹഫീസ ഷാഹിദിന് കുവൈത്ത് എലത്തൂര്‍ അസോസിയേഷന്‍ മുഖ്യ രക്ഷാധികാരി അസീസ് പാലാട്ട് ഉപഹാരം കൈമാറി. പ്രോഗ്രാം കണ്‍വീനര്‍മാരായ റഫീഖ് എന്‍ , അര്‍ഷദ് എന്‍, ആഷിഖ് എന്‍ ആര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.


കൂടാതെ നാസര്‍ എം കെ, സിദ്ധിഖ് പി, മുനീര്‍ മക്കാറി, ആലിക്കുഞ്ഞി എം, ഇബ്രാഹിം ടി ടി, ഫൈസല്‍ എന്‍, അസീസ് എം, റിഹാബ് എന്‍, ആരിഫ് എന്‍ ആര്‍, ഷെരീഫ് കെ, ഇക്ബാല്‍ എന്‍, ഷെരീദ്, ഷാഫി എന്‍, സുനീര്‍, ഒജി, റദീസ്, ഉനൈസ് എന്‍ എന്നിവര്‍ വിവിധ മത്സരങ്ങളും നിയന്ത്രിച്ചു. ട്രെഷറര്‍ സബീബ് മൊയ്തീന്റെ നന്ദി പ്രകടനത്തോടെ സ്‌നേഹ സംഗമം സമാപിച്ചു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക