Image

നിയമവിരുദ്ധമായി തങ്ങുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ കൊല്ലത്ത് 'തടങ്കല്‍കേന്ദ്രം' പ്രവര്‍ത്തനം തുടങ്ങി

Published on 27 November, 2022
നിയമവിരുദ്ധമായി തങ്ങുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ കൊല്ലത്ത് 'തടങ്കല്‍കേന്ദ്രം'  പ്രവര്‍ത്തനം തുടങ്ങി

നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ സംസ്ഥാനത്ത് 'തടങ്കല്‍കേന്ദ്രം' തുടങ്ങിയെന്ന് സാമൂഹിക നീതി വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.കേന്ദ്ര സര്‍ക്കാരിന്റെ 'മാതൃക കരുതല്‍ തടങ്കല്‍ പാളയം ' മാര്‍ഗനിര്‍ദേശ പ്രകാരമാണ് സ്ഥാപിച്ചതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

നവംബര്‍ 21 മുതല്‍ ട്രാന്‍സിസ്റ്റ് ഹോം കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചെന്നാണ് സാമൂഹിക നീതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ട്രാന്‍സിസ്റ്റ് ഹോം ആരംഭിച്ചത്.

കൊല്ലം കൊട്ടിയത്ത് വാടകക്കെടുത്ത കെട്ടിടത്തിലാണ് ട്രാന്‍സിസ്റ്റ് ഹോം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ നാല് ശ്രീലങ്കന്‍ സ്വദേശികളും നാല് നെജീരിയന്‍ സ്വദേശികളുമാണ് ഇവിടെയുള്ളത്. ഇവരുടെ സുരക്ഷക്കായി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക