Image

തരൂരുമായി ഭിന്നതയില്ല; എല്ലാം മാധ്യമ സൃഷ്ടിയെന്ന് വി ഡി സതീശന്‍

Published on 27 November, 2022
തരൂരുമായി ഭിന്നതയില്ല; എല്ലാം മാധ്യമ സൃഷ്ടിയെന്ന്   വി ഡി സതീശന്‍

കൊച്ചി : ശശി തരൂര്‍ എം പിയുമായി യാതൊരു ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമങ്ങള്‍ സൃഷ്ടിച്ച കഥയിലെ വില്ലനായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്‌ളേവിലെ വൈകീട്ടത്തെ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുമ്പോഴായിരുന്നു സതീശന്റെ ഈ കമന്റ്

ശത്രുക്കളോടുപോലും സംസാരിക്കുന്നയാളാണ് താന്‍. തനിക്ക് ബഹുമാനവും ഇഷ്ടവുമുള്ള തരൂരിനോട് സംസാരിക്കാതിരിക്കുമോ, 

ക്യാമറ കാണുമ്പോള്‍ തരൂര്‍ജിയെന്ന് പറഞ്ഞ് ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ തനിക്ക് കഴിയില്ലന്നും  അത് കാപട്യമാണന്നും സതീശന്‍ പറഞ്ഞു. 

തനിക്ക് ശശി തരൂരിനോട് അസൂയയാണെന്നാണ് പലരും പറയുന്നത്. അത് ശരിയാണ്, ശശി തരൂരിനെപോലെ അറിവുള്ളയാളോട് അസൂയ തോന്നുക സ്വാഭാവികമാണ്. താന്‍ നേതൃത്വം വഹിക്കുന്ന ഒരു സംഘടനയുടെ പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നതാണ്. എന്നാല്‍ ഡല്‍ഹിയില്‍ പാര്‍ലമെന്ററി സ്‌ററാന്‍ഡിംഗ് കമ്മിറ്റിയുടെ പരിപാടിയുളളതിനാല്‍ വരാന്‍ കഴിയില്ലന്ന് അദ്ദേഹം തന്നെ അറിയിക്കുകയായിരുന്നു. താന്‍ ഡല്‍ഹിയില്‍ ചെന്നാല്‍ ശശി തരൂരിനെ വീട്ടില്‍ പോയി കാണുകയാണ് ചെയ്യാറുള്ളതെന്നും സതീശന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക