Image

വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ

Published on 27 November, 2022
വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ

വിഴിഞ്ഞത്ത് വീണ്ടും വന്‍ സംഘര്‍ഷം. പൊലീസ് സ്റ്റേഷന് മുമ്പില്‍ തടിച്ച് കൂടിയ സമരക്കാര്‍ രണ്ട് പൊലീസ് ജീപ്പുകള്‍ മറിച്ചിട്ടു. പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വൈദികരടക്കമുള്ള സമരക്കാര്‍ തടിച്ച് കൂടിയത്.

തിരുവനന്തപുരം ഡി സി പി യുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത്  നിലയുറപ്പിച്ചിട്ടുണ്ട്. 

ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ് അടക്കമുളള 96 ഓളം പേര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ഇന്ന് കേസെടുത്തിരുന്നു.ആര്‍ച്ച് ബിഷപും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് അക്രമം നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസും, മോണ്‍. യൂജിന്‍ പെരേരയുമടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുളളത്. വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക