Image

ബസിലിക്കയിലെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കരുത്; അതിരൂപതാ സംരക്ഷണ സമിതി

Published on 27 November, 2022
ബസിലിക്കയിലെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കരുത്; അതിരൂപതാ സംരക്ഷണ സമിതി

 

കൊച്ചി: വിശ്വാസികളുടെ ആരാധന സ്വാതന്ത്രത്തെ ഹനിക്കത്തക്ക വിധം എറണാകുളം സെന്റ് മേരീസ് കത്തീദ്രല്‍ ബസിലിക്ക അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അതിരൂപതാ സംരക്ഷണ സമിതി. ആരാധന സമയത്തോ, ബസിലിക്കക്കുള്ളിലോ യാതൊരു സംഘര്‍ഷവും ഇല്ലാതിരുന്ന സാഹചര്യത്തില്‍ എന്തിനാണ് ബസിലിക്ക പൂട്ടുന്നത്. ഇതിന്റെ പുറകില്‍ ചിലരുടെ രഹസ്യ അജണ്ടയാണെന്ന് അതിരൂപത സംരക്ഷണ സമിതി ആരോപിച്ചു. 

ജനാഭിമുഖ കുര്‍ബാനയ്ക്കു വിരുദ്ധമായി സിനഡു കുര്‍ബാന അര്‍പ്പിക്കാന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബസിലിക്കയിലെത്തിയാല്‍ ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ബസിലിക്ക വികാരി മോണ്‍ ആന്റണി നരികുളം മുന്‍കൂട്ടി അറിയിച്ചിട്ടും കുര്‍ബാനയ്ക്ക് എത്തിയ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്താണ് ബസിലിക്കയിലുണ്ടായ സംഘര്‍ഷ സാഹചര്യത്തിന് പൂര്‍ണ ഉത്തരവാദി. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‌കേണ്ട സി.ബി.സി. ഐ പ്രസിഡന്റിന്റെ അജപാലന ശൈലി നിരാശജനകമാണെന്ന് അതിരൂപത സംരക്ഷണ സമിതി പ്രസ്താവിച്ചു. 

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ പിന്തുണ്ക്കുന്നവര്‍ അതിരൂപതാ ആസ്ഥാനത്ത് നടത്തിയ അതിക്രമങ്ങളെ അതിരൂപതാ സംരക്ഷണ സമിതി അതിശക്തമായി അപലപിക്കുന്നു. അക്രമികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് പൊലിസിനോട് ആവശ്യപ്പെട്ടു. സമാധനപരമായി ബലിയര്‍പ്പിക്കേണ്ട സാഹചര്യത്തെ കലുഷിതമാക്കിയ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എത്രയും വേഗം അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനം  രാജിവയ്ക്കണമെന്നും അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ സെബാസ്റ്റന്‍ തളിയന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അതിരൂപതാ സംരക്ഷണ സമിതിക്ക് വേണ്ടി ഫാ ജോസ് വൈലികോടത്ത് (PRO)

ബസിലിക്കയിലെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കരുത്; അതിരൂപതാ സംരക്ഷണ സമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക