Image

സെന്റ് മേരീസ് ബസിലിക്കയിലെ ശുശ്രൂഷ തടസ്സപ്പെടുത്തുന്ന നടപടിയില്‍ നിന്ന് അധികാരികള്‍ പിന്മാറണം: അതിരൂപത

Published on 27 November, 2022
സെന്റ് മേരീസ് ബസിലിക്കയിലെ ശുശ്രൂഷ തടസ്സപ്പെടുത്തുന്ന നടപടിയില്‍ നിന്ന് അധികാരികള്‍ പിന്മാറണം: അതിരൂപത

 

കൊച്ചി: കുര്‍ബാന വിവാദത്തെ തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപത സെന്റ് മേരീസ് കത്തീഡ്രല്‍ സിലിക്കയില്‍ ഞായാഴ്ചയുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ബസിലിക്ക പള്ളിയിലെ ആരാധന തടസ്സം നീക്കണമെന്ന് അതിരൂപത. ആരാധനയ്ക്ക് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ നിയന്ത്രണങ്ങളൊന്നും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് അതിരൂപത ആവശ്യപ്പെട്ടു. 

നിലവിലെ പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരത്തിന് ശ്രമങ്ങള്‍ നടന്നുവരുന്ന സാഹചര്യത്തില്‍ സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അതിരൂപത പി.ആര്‍.ഒ ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ ആവശ്യപ്പെട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക