Image

സമാധാനത്തിന് മുന്‍ഗണന; ആദ്യവട്ട ചര്‍ച്ചയ്ക്കു ശേഷം ഫാ.യൂജിന്‍ പെരേര

Published on 27 November, 2022
സമാധാനത്തിന് മുന്‍ഗണന; ആദ്യവട്ട ചര്‍ച്ചയ്ക്കു ശേഷം ഫാ.യൂജിന്‍ പെരേര

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമാധാനത്തിനാണ് മുന്‍ഗണനയെന്ന് തിരുവനന്തപുരം അതിരുപത വികാരി ജനറാളും സമരസമിതി കണ്‍വീനറുമായ ഫാ. യൂജിന്‍ പെരേര. ജില്ലാ കലക്ടറും കമ്മീഷണറുമായുള്ള ആദ്യഘട്ട ചര്‍ച്ചയ്ക്കുശേഷം പുറത്തുവന്നശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സന്തരീക്ഷം ശാന്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ ഇരുപക്ഷവും വച്ചു. ശാന്തമായ അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. അവരുമായി ചര്‍ച്ച നടത്തിയ ശേഷം വീണ്ടും കലക്ടറും കമ്മീഷണറുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കുമെന്ന് ഫാ.യൂജിന്‍ പെരേര.

ആദ്യവട്ട ചര്‍ച്ചയില്‍ സംഘര്‍ഷാവസ്ഥയില്‍ അയവ് വരുന്ന ഒരു തീരുമാനവും ഉണ്ടായില്ലെന്നാണ് സൂചന. പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ വിട്ടയക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായില്ല. 

മുന്‍പ് ശംഖുമുഖത്ത് ഫാ.യൂജിന്‍ പെരേരയുമായി ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിനുള്ള വഴി തെളിഞ്ഞില്ല. തുടര്‍ന്നാണ് കലക്ടര്‍ വിഴിഞ്ഞത്തെത്തിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക