Image

യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

Published on 27 November, 2022
 യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

 


അബുദാബി: യുഎഇയിലെ അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ നൂറനാട് സന ഭവനില്‍ ഷാനി ഇബ്രാഹിമാണ് മരിച്ചത്. 49 വയസായിരുന്നു. 

ദാസ് ഐലന്‍ഡില്‍ ഇന്നലെ രാത്രിയാണ് അപകടം. ഷാനി ഓടിച്ചിരുന്ന പിക്ക് അപ് വാന്‍ പൈപ്പ് ലൈനില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പാക്കിസ്ഥാന്‍ പൗരനും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര് ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക