Image

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം ; തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കില്ലെന്നും സര്‍ക്കാര്‍

ജോബിന്‍സ് Published on 28 November, 2022
മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം ; തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കില്ലെന്നും സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്ന് തുറമഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഏഴു ഡിമാന്‍ഡുകള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം ആരംഭിക്കുന്നത്. ഏതൊരു സമരത്തിലും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടാറില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കപ്പെടുന്നതോടെ, സമന്വയത്തിലൂടെ സമരം നിര്‍ത്തിവെക്കുകയാണ് പതിവ്. സമരക്കാര്‍ ഉന്നയിച്ച ഏഴ് ഡിമാന്‍ഡുകളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

സമരക്കാര്‍ ഉന്നയിച്ച ആറാമത്തെ ഡിമാന്‍ഡ് മണ്ണെണ്ണ സൗജന്യമായി നല്‍കണമെന്നതാണ്. കേന്ദ്രസര്‍ക്കാരാണ് മണ്ണെണ്ണ നല്‍കുന്നത്. അവര്‍ നല്‍കിയെങ്കില്‍ മാത്രമേ കേരളത്തിന് കൊടുക്കാനാകൂവെന്നും അദേഹം വ്യക്തമാക്കി.സമരക്കാരുടെ ഏഴാമത്തെ ആവശ്യം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഏറ്റവും ഗുണകരമാകുന്ന പദ്ധതി, കോടാനുകോടി രൂപ ചിലവഴിച്ചശേഷം നിര്‍ത്തിവെക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാന്‍ കഴിയില്ലന്നും അദേഹം പറഞ്ഞു.

സമരം ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറി. മത സ്പര്‍ദ്ധ വളര്‍ത്താനും ശ്രമം നടക്കുന്നുണ്ട്. സമര സമിതിക്കാരുടെ മത വിഭാഗത്തില്‍ പെടാത്ത മറ്റ് മതക്കാരുടെ വീട് ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായി. മത സ്പര്‍ധ വളര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

vizhinjam issue -minister ahammedh devarcovil

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക